"മോനു വിശക്കുന്നുണ്ടോ? ഇങ്ങു വാ..അമ്മ ചോറ് വാരിത്തരാം...ഒരു വറ്റ് പോലും കളയരുത്ട്ടോ ...
"മതി അമ്മേ..."മകന്‍ കൊഞ്ചി.
അവനിപ്പോള്‍ കണ്ണ് തുറക്കുന്നില്ല..എന്തോ അസുഖമാണ് ..

ദൈവം പൊറുക്കൂല..വാ തുറക്ക്.. അങ്ങനെ തന്നെ.. .."
"മതി അമ്മേ..."മകന്‍ കൊഞ്ചി.
പെട്ടന്ന് അവന്‍ ഞെട്ടിയുണര്‍ന്നു. ഞാന്‍ സ്വപ്നം കാണുകയായിരുന്നോ? അതോ മറ്റാരുടെയെങ്കിലും ശബ്ദം കേട്ടതായിരിക്കുമോ?
ഓ...അത് സ്വപ്നം തന്നെയാ...അല്ലാതെ എനിക്ക് ഏതാ അമ്മ....
ഓ...അത് സ്വപ്നം തന്നെയാ...അല്ലാതെ എനിക്ക് ഏതാ അമ്മ....
പണ്ട് ഭിക്ഷക്കാരി അമ്മുമ്മ പറഞ്ഞിട്ടുണ്ട് ഞാന്‍ ദൈവത്തിന്റെ കുട്ടിയാനെന്ന് ...ദൈവം എന്നെ തെരുവില്‍ വളരാന്‍ വിട്ടതാണന്ന്‍...
ഇവിടെ പരമസുഖമാ എനിക്ക്...ഇത് എന്റെ ലോകമാ....ആരും ഒന്നിനും കുറ്റം പറയില്ല...
ഭിക്ഷക്കാരി അമ്മുമ്മ തീവണ്ടി തട്ടി ചത്ത് പോയി. അവരുടെ ചിതറിയ ശരീരം ആരൊക്കെയോ എടുത്തോണ്ട് പോയി.
അമ്മുമ്മ ഇപ്പോള്‍ ദൈവത്തിന്റെ അടുത്താകും. എന്റെ കാര്യം ദൈവത്തോട് പരയുവാരിക്കും.
എന്തൊക്കെയായാലും നാളെ ഞാന്‍ ത്രിശൂരിലോട്ടുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കേറും. പാട്ട് പാടാന്‍ അറിയാവുന്നത് ഭാഗ്യം. അമ്മുമ്മ പറഞ്ഞിട്ടുണ്ടല്ലോ, ദൈവത്തിനു ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ സംഗീതം കൊടുക്കുന്ന്‍... ദൈവത്തിനു എന്നെ ഭയങ്കര ഇഷ്ടമാ കേട്ടോ.......
ഇന്നാളില്‍ മഴയത് നിന്ന് ഞാന്‍ പാടിയത് കേട്ട് ഏതോ ഒരാള്‍ എനിക്ക് നൂറു രൂപ തന്നു...അത് ആ ലോനപ്പന്‍ പിടിച്ചു പറിച്ചു..ലോനപ്പന്‍ ഇവിടുത്തെ ഭിക്ഷക്കാരന്മാരുടെ നേതാവാ.....അയാള്‍ ഇപ്പോള്‍ ചെറിയ കുട്ടികളെ തട്ടി എടുത്ത് പിച്ച തെണ്ടിക്കുവാ..എന്നേം കുറച്ചു നാള്‍ മുന്‍പ് തട്ടികൊണ്ട് പോയതാ..ഭാഗ്യത്തിനാ അന്ന് രക്ഷപെട്ടത്..
അവിടെ എത്തുന്ന കുട്ടികളുടെ കണ്ണ് കുത്തിപൊട്ടിക്കുകയും കാലും കൈയും ഒടിക്കുകയും മേലൊക്കെ പൊള്ളിക്കുകയും ചെയ്യുമത്രേ.....
ഞാന്‍ ഇന്നാളില്‍ നേരിട്ട് കണ്ടതാ...ദുഷ്ടന്‍...ഇവന്റെ കണ്ണും ഇത് പോലെ പൊട്ടിക്കണം...ഒരു വര്ഷം മുന്‍പ് ഇവിടെ പോലീസും പട്ടാളോം ഒക്കെ വന്നിരുന്നു..ഒരു ചെറിയ കുട്ടിയെ അതിന്റെ അച്ഛനെന്നു പറയുന്നയാള്‍ ഭിക്ഷക്കിരുതി എന്നും പറഞ്ഞു ..നിങ്ങള്‍ അതൊക്കെ ടീവിയില്‍ കണ്ടിടുണ്ടാകും.....അതിന്റെ വെല്യ വാര്‍ത്തയൊക്കെ ഒണ്ടാരുന്നു. ജംഗ്ഷനിലെ ടീവി വില്കുന്ന കടയുടെ മുന്നിലെ ടീവിയില്‍ കാണിച്ചാരുന്നു. അതിനെ ഏറ്റെടുക്കാന്‍ ആള് വന്നു.
എന്നെ ഏറ്റെടുക്കാന്‍ ആര് വരാനാ....രണ്ടു ദിവസമായി ഒച്ച പൊങ്ങുന്നില്ല...പാട്ട് പാടാനും പറ്റുന്നില്ല.
അമ്മുമ്മ പറഞ്ഞിട്ടുണ്ട് ആരുടേം ഒന്നും മോഷ്ടിക്കരുതെന്ന്‍..ജോലി ചെയ്ത് കാശുണ്ടാകി ജീവിക്കുന്നതാ അന്തസ്സെന്ന്....പാടു പാടാതെ വെറുതെ ഞാന്‍ ആരോടും ഇരക്കത്തില്ല.
ഇല്ല..ഒച്ച ഒട്ടും ഇല്ല ..ഞാന്‍ ഇനി എന്ത് ചെയ്യാനാ ...വിശക്കുന്നുണ്ട്...ഇച്ചിരി വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കില്‍...
പുറത്ത് നല്ല കാറ്റാ...പൊടി പറപ്പിച്ചുകൊണ്ട് വാഹനങ്ങള്‍ പോയ്ക്കൊണ്ടേ ഇരിക്കുന്നു...
നമ്മുടെയൊക്കെ ജീവിതവും ഇതുപോലെ പോടീ പറത്തി അങ്ങ് കടന്നു പാകും...എന്തും വരട്ടെ ഏതെങ്കിലും വണ്ടിക്കു കൈ കാണിക്കാം ...ചിലപ്പോള്‍ നിര്‍ത്തിയാലോ...?
ഒരു വണ്ടി പോലും നിര്‍ത്തിയില്ല..അവസാനം റോഡിലൂടെ പാഞ്ഞു വന്ന ഒരു വെളുത്ത അംബാസിഡര്‍ നിര്‍ത്തി...വെളുത്ത കുര്‍ത്ത അണിഞ്ഞ ഒരു സ്ത്രീ പുറത്തിറങ്ങി.
മാലാഖയായിരിക്കുമോ?
അവര്‍ പുറത്തു വന്നു. ആകപ്പാടെ അവനെ നോക്കി. വിശന്നു തളര്‍ന്ന മുഖം..വാടിയ കണ്ണുകള്‍..വേദനിക്കുന്ന മനസ്സ്...പക്ഷെ ചിരിക്കാന്‍ ശ്രമിക്കുന്ന ചുണ്ടുകള്‍...
അവള്‍ അവന്റെ അടുത്തെന്തി മെല്ലെ ചോദിച്ചു ..
"എന്താ.. പണത്തിനാന്നോ..?"
"എന്താ.. പണത്തിനാന്നോ..?"
അല്ല..എനിക്കൊരു ജോലി വേണം. നിങ്ങള്‍ക്ക് എന്നെ സഹായിക്കാമോ?
"നീ ചെറിയ കുട്ടി അല്ലെ..ജോലിയെടുത്താല്‍ ശിക്ഷ കിട്ടും...ഞാന്‍ പണം തരാം ..ഇതാ നൂറു രൂപ."
"എനിക്കൊരു ജോലി മതി..പണം വേണ്ട.. "അവന്‍ പറഞ്ഞു.
ഓ..തെരിവു തെണ്ടിയുടെ ഒരു മഹാവചനം...അത് കേട്ടോണ്ടിരിക്കാന്‍ നീയും...വെല്ല നാണയോം അവനു കൊടുത്തിട്ട് നീ വരുന്നുണ്ടോ..കാറില്‍ നിന്നും പുറത്തു വന്ന ശബ്ദം കേട്ട് അവള്‍ അവന്റെ കൈയില്‍ പണം ഏല്പിച്ചിട്ട് തിരിച്ചു നടന്നു..
പാവം കുട്ടി..അവന്റെ ഒരു അവസ്ഥയേ..അവനു അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അലയേണ്ടി വരില്ലായിരുന്നു..അവള്‍ കണ്ണ് തുടച്ചു.. കാര്‍ അതിവേഗം മുന്നോട്ടു പാഞ്ഞു..
ഇനി ഞാന്‍ എന്ത് ചെയ്യും..പണമില്ലാതെ പറ്റില്ല...എനെ എന്താ ഒരു വഴി...അവന്‍ മെല്ലെ വലിഞ്ഞു നടന്നു...
ഇവിടെ അടുത്താ പോള്‍ ഡോക്ടറിന്റെ ആശുപത്രി.
അവിടെയാ പാച്ചന്‍ കിടക്കുന്നത്.
പാച്ചനെ എനിക്ക് ചപ്പു കൂനയില്‍ നിന്നും കിട്ടിയതാ ...ഒരിക്കല്‍ വിശപ്പ് സഹിക്കാതെ എന്തേലും കിട്ടുമെന്ന് കരുതി കോര്‍പ്പറേഷന്റെ ചവറുകൂന തിരഞ്ഞതാ..പട്ടി തെരയുന്നത് പോലെ ആ നാറിയ കുപ്പ തൊട്ടിയില്‍ തെരഞ്ഞപ്പോള്‍ എനിക്ക് കിട്ടിയതാ പാച്ചനെ. ആദ്യം ഞാന്‍ കരുതി ശവമാണെന്ന്..പിന്നെ നോക്കിയപ്പോള്‍ അനക്കമുണ്ട്...അവനെ ആരാണാവോ അതില്‍ കൊണ്ടിട്ടത് .. അതോ എന്നെ പോലെ അവനും ദൈവത്തിന്റെ മകന്‍ ആയിരിക്കുമോ?
എന്തായാലും ആരുമില്ലാത്ത എനിക്ക് ഒരു കൂട്ടായി. പാച്ചനെന്നെ വെല്യ കാര്യമാ. ബസ്‌സ്റ്റാന്റ് ഇന്റെ പടിഞ്ഞാറുള്ള വള്ളി മൂടിക്കിടക്കുന്ന മൂലയിലാ ഞങ്ങള്‍ താമസിക്കുന്നത്..
ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങാന്‍ പോലിസ് സമ്മതിക്കില്ല...കണ്ടാല്‍ പിടിച്ചോണ്ട് പോയി ജുവനൈല്‍ ഹോമില്‍ വിടും. അവിടെ കുട്ടികളെ കഷ്ടപ്പെടുത്തുമത്രേ..പാച്ചന്‍ ചെറിയ കുട്ടി ആയതിനാല്‍ അവനെ മറ്റെവിടെയെങ്കിലും കൊടുക്കും. പിന്നെ ഞാന്‍ എങ്ങനെയാ അവനെ കാണുന്നത്.
പാച്ചന്റെ മേലൊക്കെ കീറി ചോര വരുന്നുണ്ടായിരുന്നു. ആ ചവറ്റുകൊട്ടയില്‍ കേറിയ ഏതോ നായ കടിച്ചതാ. അവനെ ഞാന്‍ ടാപ്പിന്റെ അടിയില്‍ കൊണ്ട് പോയി കഴുകി, കമ്മ്യൂണിസ്റ്റ് പച്ചയുടെ നീര് മുറിവില്‍ ഒഴിച്ചു.
അവനെ വളര്‍ത്താനായി ബസ്സുകള്‍ തോറും കേറിയിറങ്ങി പാടി.
സിനിമ കൊട്ടകയുടെ പുറത്തു നിന്ന് എത്രയെത്ര പാട്ടുകള്‍ ആണെന്നോ ഞാന്‍ പഠിച്ചത് ..എല്ലാം എന്റെ അവനു വേണ്ടി ആരുന്നു....
തൊണ്ട പൊട്ടി പാടുമ്പോഴും മനസ്സില്‍ പാച്ചന്റെ ചിരിക്കുന്ന മുഖമാരുന്നു...
തൊണ്ട പൊട്ടി പാടുമ്പോഴും മനസ്സില്‍ പാച്ചന്റെ ചിരിക്കുന്ന മുഖമാരുന്നു...
പാച്ചന്റെ മരുന്നുകള്‍..ഭക്ഷണം..;
പണമില്ലാതെ പറ്റില്ല...
അവനിപ്പോള്‍ കണ്ണ് തുറക്കുന്നില്ല..എന്തോ അസുഖമാണ് ..
തുലാമാസത്തിലെ ഇടി വെട്ടി പെയ്ത മഴയുടെ അന്ന് അവനെയും വാരിയെടുത് ഞാന്‍ ഓടി..
ഡോക്ടറിന്റെ അടുക്കല്‍...
അവനെന്തോ വലിയ അസുഖമാ . താമസിയാതെ വെല്യ ഒപെരറേന്‍ നടത്തിയാലെ രേക്ഷപെട് എന്നാ പുല്‍ ഡോക്ടര്‍ പറഞ്ഞെ...രണ്ടു ലക്ഷം രൂപ...
ഒരു പത്തുവയസ്സുകാരന്‍ എങ്ങനെ ഇത്രേം പണം ഉണ്ടാക്കുക?
വഴിയില്‍ ബീഡി പുകച്ചു നിന്ന ഒരാള്‍ അവനോട ചോദിച്ചു, "പണം വേണോ? ഞാന്‍ പറയുന്നത് പോലെ ചെയ്താല്‍ നിനക്ക് ഞാന്‍ ആവശ്യം പോലെ പണം തരാം..."
അവന്‍ സമ്മതിച്ചു..
"ദാ.ഈ പൊതി ടൌണിലെ ഒരു സ്ഥലത്ത് എത്തിക്കണം,..അതാണ് നിന്റെ ജോലി..."
അവന്‍ പൊതിയും വാങ്ങി ബസ്സില്‍ കയറി...
എന്താകും ഇതിനുള്ളില്‍? അവന്‍ മണത്തു നോക്കി, വല്ലാത്ത വാടയുണ്ട്...എന്തേലുമാകട്ടെ..പണം കിട്ടുമല്ലോ...അതും നെഞ്ചൂടടക്കി അവന്‍ കാത്തിരുന്ന്...ടൌണ്‍ എത്തി.
പൊതിയുമായി അവന്‍ സ്ഥലത്ത് എത്തി..അവിടെ കൂടി നിന്ന ഒരുകൂടം ആളുകള്‍ അവനെ സൂക്ഷിച്ചു നോക്കി .
"നിനക്ക് വേണോ?" അവര്‍ ചോദിച്ചു..
അവന്‍ മൂളി..
പൊതി തുറന്നു അവന്‍ ഒരു വെളുത്ത പൊടിയുടെ പാക്കറ്റ് അവനെ ഏല്‍പ്പിച്ചു..
"ഇത് നിനക്കാ..ലക്ഷങ്ങളുടെ മുതലാ...സൂക്ഷിച്ചോണം കേട്ടോ..."
അവന്റെ മനസ്സില്‍ സന്തോഷം തോന്നി..പാച്ചന്റെ ഓപ്പറെഷന്‍ നടക്കുമാരിക്കും.
മറ്റൊന്നും പറയാതെ ആ പൊതിയുമായി അവന്‍ ഓടി. വഴിയില്‍ ഉള്ള കാഴ്ചകള്‍ ഒന്നും ശ്രദ്ധിക്കാതെ ഓടി..
ഡോക്ടര്‍ന്റെ അടുത്ത വെല്യ ആള്‍ക്കൂട്ടം. അവരെ ഒക്കെ വകഞ്ഞു മാറ്റി അവന്‍ ആ പൊതിയുമായി ഡോക്ടര്‍ന്റെ അടുതെത്തി..
ഇതാ..ലക്ഷങ്ങളുടെ സാധനമാ..ഇനി എന്റെ പാച്ചന്റെ ഓപ്പറെഷന്‍ നടത്തി അവനെ തിരിച്ചു താ..
പൊതി തുറന്ന ഡോക്ടര്‍ ഞെട്ടി...വിറയലോടെ അയാള്‍ ചോദിച്ചു..." മോനിത് ആര് തന്നു?"
"അതൊക്കെ കിട്ടി..പാച്ചന്‍ ! അവനെ രക്ഷിക്കണം ഡോക്ടര്‍.."
മയക്കുമരുന്ന് കണ്ട ഡോക്ടര്‍ ഭയന്ന് പോയി ...അയാള്‍ പോലിസിനെ വിളിച്ചു. പാഞ്ഞെത്തിയ അവര്‍ അവനെയും കൊണ്ട് പോയി.
പിന്നെ ചോദ്യങ്ങള്‍, ബഹളങ്ങള്‍, കുത്തുവാക്കുകള്‍, തെറി, ചിരി, അസഭ്യങ്ങള്‍.....
ജയിലില്‍ കിടന്നു എല്ലാം നിശബ്ദം അവന്‍ സഹിച്ചു. അവസാനം അവന്‍ തീരുമാനിച്ചു...
ജയില്‍;ഉ ചാടാം.
പാറാവുകാരന്റെ തലയില്‍ പിഞ്ഞാണം കൊണ്ട് ആഞ്ഞടിച് അവന്‍ സര്‍വ ശക്തിയും എടുത്ത് ഓടി..
പാച്ചനെ കാണണം ... ഓപ്പറെഷന്‍ കഴിഞ്ഞു കാണും...കിതപ്പോടെ ആശുപത്രിയില്‍ എത്തിയ അവന്റെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു..ഡോക്ടര്‍ന്റെ അടുതെത്തി അവന്‍ പാച്ചനെ അന്വേഷിച്ചു.
പാച്ചന്‍ മരിച്ചു.
ഒരു നിമിഷം എന്താണ് കേട്ടതെന്നു അവന്‍ ആലോചിച്ചു...പാച്ചന്‍ മരിച്ചെന്നോ? അയ്യോ..എനെ എനിക്ക് ആരാ?
ആരുമില്ലാത്ത എനിക്ക് കിട്ടിയ ഏക ബന്ധു..പാച്ചന്‍..അവന്റെ ശരീരം, വിട്ടു കിട്ടാന്‍ പണം വേണം..അതുമില്ല...
തന്റെ പാച്ചനെ വിട്ടു പിരിയാന്‍ അവനു കഴിയുമാരുന്നില്ല...മോര്‍ച്ചറിയിലെ ഒരു കുഞ്ഞു കട്ടിലില്‍ വെല്ല തുണിയില്‍ മൂടി വെച്ച ഒരു ശരീരം.അതാ..എന്റെ പാച്ചന്‍.
ആരും കാണാതെ അവനെയുമെടുത് ഓടി...പറ്റാവുന്നത്രേം വേഗത്തില്‍....
എന്റെ പാച്ചനില്ലാതെ ഞാനില്ല...അവന്‍ പാച്ചനെ നെഞ്ചോട് അടക്കി ആശുപത്രിയുടെ പുറകില്‍ ഉള്ള കുറ്റിക്കാട്ടില്‍ പാത്തിരുന്നു...
പോലിസ് പാഞ്ഞെത്തി..തിരഞ്ഞിട്ടും തിരഞ്ഞിട്ടും കാണുന്നില്ല...
ദിവസങ്ങളോളം പാച്ചന്റെ ശരീരവുമായി അവന്‍ അവിടെ ഇരുന്നു..മൂന്നാം നാള്‍ ശവം അഴുകാന്‍ തുടങ്ങി. ബോധാമാട്ടു കിടന്ന അവന്റെ അടുത്ത പറ്റിയും കാക്കയും വന്നു...
വിശന്നും തളര്‍ന്നും ബോധമറ്റ ആ കുട്ടി സ്വപ്നം കണ്ടു. ..
അമ്മ വരുന്നു...ചോറ് തരുന്നു...
"മോനെ കഴിക്കാന്‍ വാ..."
കഴിക്കാനായി വാ പൊളിക്കുമ്പോള്‍ പാത്രം ആരൊക്കെയോ വന്നു തട്ടിക്കളയുന്നു.
പിന്നെയും ആ ഇരുട്ടില്‍ രൂക്ഷഗന്ധതിന്റെ പുകമറ തീര്‍ന്നു. വഴിയെ പോയ ആരും തിരിഞ്ഞു നോക്കാതെ അവന്‍ അവിടെ കിടന്നു...
പാച്ചന്റെ ശവം കടിച്ചു കീറിയ പട്ടികള്‍ അവ പലയിടത്തും ചിതറിച്ചു...അതില്‍ കണ്ട പുഴുക്കളെ കാക്കകള്‍ കൊത്തിവലിച്ചു...
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഏതോ ലോകത്തില്‍ അവന്‍ പാച്ചനോടൊപ്പം ഓടി നടന്നു... ദൈവത്തിന്റെ മക്കള്‍......





