പുസ്‌തക നിരൂപണം

| Saturday, November 3, 2012


ലോകം അതിലൊരു മനുഷ്യന്‍ 


വളരെ ആകസ്മികമായാണ് എം.മുകുന്ദന്റെ ' ലോകം അതിലൊരു മനുഷ്യന് ' എന്ന പുസ്തകം എന്റെ കൈയ്യിലെത്തിയത്. മുകുന്ദന്റെ നോവലുകളുടെ വലിയ ആരാധികയായ എന്റെ സുഹൃത്ത്ഫര്സാനയാണ്തിരുവനന്തപുരം സ്റ്റേറ്റ് ലൈബ്രറിയില്നിന്നും പുസ്തകം തിരഞ്ഞെടുത്തു തന്നത്.വളരെ കാലത്തിനു ശേഷം വായിക്കാന്സാധിച്ച ഒരു യഥാര്ത്ഥ മനുഷ്യന്റെ കഥയാണിത്.

 

ഒറ്റ വാക്കില്ഇത് തിരസ്ക്കാരത്തിന്റെ നോവലാണ്‌. അപ്പുവിന്റെ കഥ. ഡെപ്യുട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്നാ നാടന്ഭാര്യയില്ഉണ്ടായ സന്താനമാണ് അപ്പു. അവന്ന്ഇരുപത്തിനാല് വയസ്സാകുന്ന വരെയുള്ള കഥയാണ് നോവലിന് വിഷയം. സദാശിവന് മംസ് പിടിപെട്ട് പ്രത്യുല്പ്പാദനശേഷി നഷ്ടമായതിനാല്ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണിയായി നാന്സി എന്ന പരിചാരികയുടെ ലാളനത്തില്അവന്വളര്ന്നു. ഡല്ഹിയിലെ ഏറ്റവും മികച്ച സ്കൂളില്അവനെ ചേര്ത്തു. എല്ലാ ക്ലാസ്സുകളിലും ഒന്നാമനായി അവന്വിജയിച്ചു. സദാശിവന്റെയും മീനാക്ഷിയുടെയും അതിരില്ലാത്ത സ്വപ്നങ്ങള്ക്ക് അവന്നിറം കൊടുത്തു.

 

അവനൊരു ജീനിയസായിരുന്നു. അഞ്ചു വയസുള്ളപ്പോള്‍ 'ഇന്ഫെക്ഷിയസ്സും' 'കണ്ടേജിയസ്സും' തമ്മിലുള്ള വെത്യാസമെന്താണെന്ന് അച്ഛനോട് ചോദിച്ചവനാണ്. എന്നാല്പ്രായം കൂടി വന്നപ്പോള്സ്ത്രീ അവനൊരു ബലഹീനതയായി. ഒന്നുകില്ഒരു സുഹൃത്തായി,കാമുകിയായി, ഭാര്യയായി അവനൊരു പെണ്ണിനെ വേണ്ടിയിരുന്നു. അവന്റെ ജീവിതത്തിലൂടെ പല സ്ത്രീകളും കടന്നു പോയി. പതിനാലാം വയസ്സില്ശാന്ത അമ്മായിയുടെ ഉടുത്തത് പൊക്കിയ അപ്പു തുടര്ന്ന്പതിനഞ്ചാം വയസ്സില്സ്ത്രീസുഖം അറിഞ്ഞു. പൂര്ണ്ണിമയുമായുള്ള പ്രണയവും വിരഹവും നശിപ്പിച്ച അവന്റെ ഭാവി വീണ്ടുക്കാനുള്ള സദാശിവന്റെയും മീനാക്ഷിയുടെയും ശ്രമങ്ങള്വ്യര്ത്ഥമായി

 

എല്ദോറാഡോയിലെ ചുവന്ന വെളിച്ചത്തില്‍  നൃത്തം ചെയ്യുന്ന സര്പ്പസുന്ദരികളുടെ മാറിടിവിലും സ്തൃപീസിലും കമ്പം കയറിയ  അപ്പു സ്വയം നശിച്ചുകൊണ്ടിരുന്നു. അവന്സ്നേഹിച്ചവരെല്ലാം അവനെ ഉപേക്ഷിച്ചു. അച്ഛനും അമ്മയ്ക്കും വിഷമവും വേദനയുമല്ലാതെ മറ്റൊന്നും നല്കാന്അവനു കഴിഞ്ഞില്ല. അവര്കണ്ട സ്വപ്നങ്ങളുടെ പരുദീസയിലെ വിലക്കപെട്ട കനികള്തിന്നവനായ് അപ്പു മാറി. സാത്താനെ പോലെ മദ്യവും, സിഗേര്ട്ടും, ഭാഗും അവന്റെ ഉറ്റ മിത്രങ്ങളായി. സ്വബോധം മറയുവോളം കുടിക്കാനും തോന്നുമ്പോള്വീട്ടില്കയറി ചെല്ലാനും തുടങ്ങി.

 

തുടര്ന്നുള്ള വര്ഷങ്ങളില്നിരവധി സ്ത്രീകള്അപ്പുവിന്റെ ജീവിതത്തിലൂടെ കടന്നു പൊയി ..അവരില്ഒന്നായിരുന്നു അനിത. സോമലാല്എന്നാ കിഴവന്മന്ത്രിയുടെ വെപ്പാട്ടി.അപ്പുവിനു അവള്എല്ലാമായിരുന്നു. അവന്റെ ഹൃദയം മിടിക്കുകയയിരുന്നില്ല അനിതിക്കുകയായിരുന്നു. വീട്ടില്സ്വന്തം മാതാപിതാക്കള്വിശന്ന വയറോടെ ഇരിക്കുമ്പോള്അവന്റെസ്റ്റോരെന്റില്‍ ഇരുന്നു അനിതയെ തീറ്റികുകയായിരുന്നു

 

ശാന്ത അമ്മായിയുടെ മകള്പ്രേമ-അപ്പുവിന്റെ മുറപ്പെണ്-ഒരു ഈയാംപാറ്റയെ പോലെ അപ്പുവെന്ന അഗ്നിയില്പതിച്ചവല്‍-സ്വന്തം കുളി തെറ്റിയ കാര്യം ഒരു നേര്ത്ത പുഞ്ചിരിയോടെ അപ്പുവിനോട് പറഞ്ഞവള്‍-ഒരു പ്രത്യേക മാനസിക അവസ്ഥയില്ഉള്ളവള്‍ .

അപ്പു തകരുകയായിരുന്നു....

വേദന...കുറ്റബോധം....മനസാക്ഷിക്കുത്ത് ...

പ്രേമയുടെ ദുസ്ഥിതിയുടെ കാരണം താനാണെന്ന് മനസിലായപ്പോള്അവന്ആത്മഹത്യക്ക്‌ വരെ ശ്രമിച്ചു.പക്ഷെ അവനെ മരണത്തിനു പോലും വേണ്ടാതായി തീര്ന്നിരുന്നു.

എല്ലാം നശിച്ചതില്മനം നൊന്ത അപ്പുവിന്റെ അച്ഛന്വേദനയോടെ മരിച്ചു മണ്ണായി.

 

വീട്ടുകരെ ധിക്കരിച്ചു താന്വിവാഹം ചെയ്ത അനിതയ്ക്ക് പോലും അപ്പുവിനോട് നീതി പുലര്ത്താന്കഴിയാതെ വന്നപ്പോളേക്കും അപ്പു ആകെ തകര്ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട അപ്പു പുതിയ കൂട് തേടി അലയുകയായിരുന്നു...ഒടുവില്റോസ് മേരി എത്തി. അവള്അപ്പുവിനു തണലായി. വെളുത്ത കൂടാരത്തില്സന്തുഷ്ടനായി അപ്പു ഏഴു ദിവസം കഴിച്ചു കൂട്ടി. എട്ടാം ദിവസം നിറകണ്ണുകളോടെ അവര്പിരിഞ്ഞുസ്വന്തം ദ്വീപിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അവിശ്രാന്തം ശ്രമിക്കുന്ന റോസ് മേരിയുടെ പപ്പയുടെ അടുത്തേക്ക് അപ്പു തന്നെ അവളെ പറഞ്ഞു വിട്ടു.

 


"ഞാന്പരിചയപ്പെടുന്ന ആദ്യത്തെ മനുഷ്യന്നിങ്ങളാണ്. ഇക്കാലമത്രെയും ഞാന്കണ്ടുമുട്ടിയിരുന്നത് വ്യക്തികളെയായിരുന്നു...പേരുകളുടെ ചട്ടക്കൂട്ടില്ജീവിക്കുന്ന വ്യക്തികള്‍...അപ്പു. നിങ്ങള്ക്ക് പേരില്ല. അഥവാ നിങ്ങളുടെ പേര് മനുഷ്യന്എന്ന നാമത്തിന്റെ പര്യായമാണ്."



റോസ് മേരിയുടെ വാക്കുകളിലൂടെ അപ്പു ഉയരുകയായിരുന്നു. ഒരു മനുഷ്യന്ചെയ്തു പോയേക്കാവുന്ന തെറ്റുകള്മാത്രമേ അപ്പു ചെയ്തിട്ടുള്ളൂ. ന്യയികരിക്കാനാവില്ല എങ്കിലും ഇത് മനുഷ്യന്റെ ഒരു പ്രത്യേക അവസ്ഥയാണ്. പശ്ചാത്തലം അംഗീകൃതമായ ധാര്മികമണ്ഡലമല്ലെങ്കില്പോലും, നമുക്ക് തീരെ പരിചയമില്ലാത്ത, തികച്ചും വേര്തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ അപ്പുവിനെ സ്പഷ്ടമായി വരച്ചുകാട്ടുവാന്എം.മുകുന്ദനു കഴിഞ്ഞിട്ടുണ്ട്. നോവലിന്റെ അവസാന വരികളില്പോലും നിര്നിമേഷത നിലകൊള്ളുന്നു..

"അപ്പു എന്ന മനുഷ്യന്എല്ലാം നഷ്ടമായപ്പോളും  അവസാന ദുരന്തം തേടിക്കൊണ്ട് യാത്ര തുടര്ന്നു. ക്രമേണ പാലം റോഡില്‍, ഡല്ഹിയില്‍, ഭൂമിയില്‍, സൗരയൂധത്തില്‍, ക്ഷീരപദത്തില്‍, ബ്രഹ്മാണ്ഡത്തില്അയാള്അപ്രത്യക്ഷനായി..." 


 

വാക്കുകളുടെ വര്ണനകല്ക്കുപരിയായി മനുഷ്യാവസ്ഥകളെ ഇത്ര നിഷ്കര്ഷതയോടെ അവതരിപ്പികുന്ന ഒരു രചന ഞാന്വായിച്ചിട്ടില്ല. മനുഷ്യ മനസെന്ന റൂബിക്സ് ക്യുബിന്റെ വളവും തിരിവും നേരെയാക്കുവനുള്ള ഒരു കുട്ടിയുടെ ബാലിശത്തോടെ കൃതിയെ അളക്കുവാന്സാധിക്കില്ല. അപ്പുവെന്ന ജീവ തേജസിന്റെ വേദനകളും, ആഗ്രഹങ്ങളുടെ ധ്രുവീകരണവും അത്യുഷ്ണവും അതിശൈത്യവും വിസര്ജിക്കുന്ന ദല്ഹിയിലെ മുന്പെങ്ങോ തകര്ന്നടിഞ്ഞ രാജവംശങ്ങളുടെ കഥകളുറങ്ങുന്ന കൊട്ടകള്ക്കുള്ളില്ഇന്നും മുഴങ്ങി കേള്ക്കുന്നുണ്ടാകം...

 

0 comments:

Post a Comment

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine