വിവേകാനന്ദന്‍-മാതൃഭാവത്തിന്റെ മൂര്‍ത്തീഭാവം

| Friday, November 2, 2012



നമഃ ശ്രീയതി രാജായ
വിവേകാനന്ദ സൂരയേ
സച്ചിത് സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നേതാവ് ഗാന്ധിജിയായിരുന്നെങ്കില്‍ അതിന്റെ ആധ്യാത്മിക നേതൃത്വം സ്വാമി വിവേകാനന്ദനായിരുന്നു. ആധ്യാത്മിക മൂല്യങ്ങള്‍ക്ക്  മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും സജീവമായ പങ്ക് വഹിക്കാനുണ്ട് എന്ന് പാശ്ചാത്യ പൗരസ്ത്യ ലോകങ്ങള്‍ക്ക് ഏറ്റവും മഹത്തായ സന്ദേശം കൊടുത്തതും അദ്ദേഹമായിരുന്നു. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ ആധ്യാത്മിക ദര്‍ശനങ്ങളുടെ മഹത്വം തന്റെ അനുപമവും ആകര്‍ഷകവുമായ അമൃതവാണിയിലൂടെ ലോകസമക്ഷം അറിയിക്കുന്നതിനായി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു സ്വാമി വിവേകാനന്ദന്റേത്. അന്ധകാരത്തിലും ആലസ്യത്തിലും മയങ്ങുന്ന ഭാരതീയരെ മഹത്തായ പാരമ്പര്യം ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യമാണ്.ഒരേ സമയം സമ്പന്നവും സങ്കീര്‍ണ്ണവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന സ്വാമി വിവേകാനന്ദന്‍ തന്റെ അപാരമായ ബുദ്ധിയും അനന്തമായ ത്യാഗവും അവസാനിക്കാത്ത കര്‍മ്മ കുശലതയും ഒത്തിണങ്ങിയ മഹായോഗിയാണ്.

ഹിന്ദുമതം ഏറ്റവും ശോചനീയമായ അവസ്ഥയിലേക്ക് നിപതിച്ച പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശ്രീരാമപരമഹംസരും അദ്ദേഹത്തിന്റെ ശിഷ്യനായ വിവേകാനന്ദനും  മതോന്നമനത്തിനു വേണ്ടി വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. 1893-ല്‍ വിവേകാനന്ദന്‍ ഒരു സാധാരണ സന്യാസി എന്ന നിലയില്‍ അമേരിക്കയിലെ ഷിക്കാഗോവില്‍ നടന്ന 'മതങ്ങളുടെ പാര്‍ലമെന്റില്‍'  സംബന്ധിച്ചു. പാശ്ചാത്യരോട് അദ്ദേഹം സര്‍വ്വമതങ്ങളും തമ്മിലുള്ള ഐക്യത്തേക്കുറിച്ച് സംസാരിച്ചു.'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന സംബോധന തുടങ്ങിയപ്പോള്‍ത്തന്നെ സദസ്സാകെ കൈയടിയുടെ ശബ്ദത്താല്‍ മുഖരിതമായി. തുടര്‍ന്ന് ഒരു സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയോടെ ജനങ്ങള്‍ അദ്ദേത്തിന്റെ വാഗ്‌ദ്ധോരണി കേട്ടിരുന്നു.അത്രയും അര്‍ത്ഥഗര്‍ഭവും ആത്മാര്‍ത്ഥവുമായ ഒരു ആധ്യാത്മിക പ്രഭാഷണം അവരാരും ശ്രവിച്ചിരുന്നില്ല.

 
'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' എന്ന മനുസ്മൃതി വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി സ്വാമിജിയോളം തിരിച്ചറിഞ്ഞ മറ്റൊരാളില്ല. എവിടെ സ്തീകള്‍ ആരാധിക്കപ്പെടുന്നോ അവിടെ ദൈവങ്ങള്‍ സന്തോഷിക്കുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഭാരതം നശിക്കുന്നതിന്റെ മുഖ്യ കാരണം സ്തീകളോടുള്ള സമൂഹത്തിന്റെ അനാദരവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേദീക കാലഘട്ടത്തില്‍ പുരുഷനോടൊപ്പം സ്ത്രീയ്ക്കും സ്ഥാനമുണ്ടായിരുന്നു. തുടര്‍ന്നു വന്ന കാലഘട്ടത്തില്‍ അതു നഷ്ടമാവുകയും അവര്‍ പിന്‍തള്ളപ്പെട്ടുപോവുകയുമാണുണ്ടായത്.ഒരു പെണ്‍കുട്ടിക്ക് പത്തു വയസ്സു തികയുന്നതിനു മുന്‍പു തന്നെ അവളെ വിവാഹം കഴിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന സമൂഹത്തിലാണ് വിവേകാനന്ദന്‍  വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചത്. സ്ത്രീകളെ ഉദ്ധരിക്കുവാനുള്ള മികച്ച വഴി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണെന്നും അതു വഴി അവര്‍ക്ക് സ്വന്തം പ്രശ്‌നങ്ങളെ സ്വയം പരിഹരുക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവും സതി പോലെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം തുടച്ചുനീക്കുവാനുള്ള ബൃഹത്തായ ഒരു ശ്രമമായിരുന്നു അത്. സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി ശക്തമായി വാദിച്ച ഉല്‍പ്പതിഷ്ണുവായൊരു ചിന്തകന്‍ കൂടുയായിരുന്നു സ്വാമി വിവേകാനന്ദന്‍. വേദാന്തമല്ലാത്തതെല്ലാമ അന്ധവിശ്വാസമാണെന്നും ഈ വേദാന്തസൂക്തങ്ങളില്‍ അധിഷ്ഠിതമായി സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കണമെന്നും അദ്ദേഹം വിശ്വസിച്ചത് ഇതുകൊണ്ടാണ്.ആത്മാവിന്റെ ഏകത്വമാണ് എല്ലാ സന്മാര്‍ഗിക തത്വശാസ്ത്രത്തിന്റേ.യും സകല മതങ്ങളുടേയും അടിസ്ഥാനമെന്ന് വിവേകാനന്ദന്‍ പാശ്ചാതിയ പൗരസ്ത്യ ലോകങ്ങളെ അറിയിച്ചു. യേശു ദേവനും അമ്മ മറിയവും തമ്മിലുള്ള  പാരസ്പര്യം ഇതിനുദാഹരണമായി  അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീയെന്നാല്‍ അമ്മയാണ്. നിറമില്ലാത്ത, അതിരില്ലാത്ത, മരണമില്ലാത്ത, അനശ്വരസ്‌നേഹത്തിന്റെ ഉറവിടം. ഓരോ സ്ത്രീയിലേയും മാതൃഭാവത്തേയാണ് സ്ത്രീകളെ ആരാധിക്കുക എന്നതു കൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്. ഭാരതീയ സ്ത്രീകളില്‍ ഭാര്യയേക്കാള്‍ ശ്രേഷ്ഠ അമ്മയാണ്. യാതൊരു കാരണത്തിന്റെ പേരിലും ഒരിക്കലും അമ്മ സ്വന്തം മകനെ തള്ളിപ്പറയില്ല എന്നതാണ് ഇതിനുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേവലമൊരു പൊക്കിള്‍ക്കൊടിയുടെ ബന്ധത്തില്‍ക്കവിഞ്ഞ് മറ്റെന്തൊക്കെയോ അര്‍ത്ഥങ്ങളുള്ള ബന്ധമാണത്.പ്രകൃതിയും സ്ത്രീയും ഒന്നാണെന്ന സങ്കല്‍പ്പം ഉറപ്പിച്ചെടുത്തത് വിവേകാനന്ദനായിരുന്നു. പ്രപഞ്ചത്തെ മുഴുവനും മാതൃഭാവത്തില്‍ അദ്ദേഹം ദര്‍ശിച്ചു. ശക്തിയുടെ ജീവിക്കുന്ന പ്രതിരൂപമാണ് സ്ത്രീ. പ്രപഞ്ചത്തിലെ ഏതൊരു സ്ത്രീക്കും മാതൃഭാവമാണുള്ളത്. എല്ലാം ശക്തിമയമാണ്. അവളാണ് ബുദ്ധി. അവളാണ് സ്‌നേഹം.അവളാണ് ജീവിതം. കാരണം ഒരമ്മയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹത്തേക്കാള്‍ ഉപരിയായുള്ളത് ഈശ്വരന്റെ സ്‌നേഹം ഒന്നു മാത്രമേയുള്ളു. ഭാരതത്തെ നമ്മള്‍ അമ്മയായി കണക്കാക്കുനിനത് ഇതിനാലാണ്. മാതൃഭാവം എന്നത് ശാന്തഭാവമാണ്. 'നാം എത്രത്തോളം ശാന്തരാകുന്നുവോ, നമ്മുടെ ഞരമ്പുകള്‍ എത്രത്തോളം അക്ഷുബ്ധമാകുന്നുവോ, അത്രത്തോളം നമുക്ക് അന്യരെ സ്‌നേഹിക്കാന്‍ കഴിയും' എന്നാണ്  സ്വാമിജി പ്രഖ്യാപിച്ചത്. ശാന്തഭാവത്തോടെ നേരിടുന്ന ഏതൊരു പ്രശ്‌നവും ലളിതമായിരിക്കുമെന്ന സനാതനതത്വം അദ്ദേഹം ഇതിലൂടെ പറഞ്ഞു തരികയായിരുന്നു.

നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്റെ ശാന്തിയും സമാധാനവും സ്വപ്‌നം കണ്ട ധീരമനീഷിയായിരുന്നു സ്വാമി വിവേകാനന്ദന്‍.ഹൈന്ദവക്ഷേത്രവും മുസ്ലീം പള്ളിയും ക്രൈസ്തവദേവാലയവും സ്‌നേഹത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന ലളിതമായ തിരിച്ചറിവും നിശ്ചയദാര്‍ഢ്യവും ഇന്നത്തെ ഓരോ ഭാരതീയനും ഉണ്ടാകേണ്ടിയിരിക്കുന്നു. വിവേകാനന്ദ സ്വാമികളുടെ 150-ാമത് ജന്മവാര്‍ഷികമാഘോഷിക്കുന്ന ഈ വേളയിര്‍ അദൈ്വതത്തിലുറച്ച ഒരു ഭാരതത്തെ വാര്‍ത്തേടുക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം.ഭാരതാംബയുടെ മക്കളെന്ന് അഭിമാനത്തോടെ ഈ ലോകത്തോട് വിളിച്ചു പറയാം. അതിനാകട്ടെ നമ്മുടെ ജീവനും ജീവിതവും...
ഭാരത് മാതാ കീ ജയ്..



2 comments:

{ Kiran Purushothaman } at: January 12, 2013 at 12:02 AM said...

good anju very good

{ jittin } at: January 12, 2013 at 2:21 AM said...

സ്വാമിജി ഇന്ത്യന്‍ സ്വതെന്ത്രിയ പ്രസ്ഥാനത്തിന്റെ ആത്മീയ ഗുരുവായിരുന്നു എന്നാ സത്യത്തെ മുറുക പിടിച്ചു കൊണ്ട് പറയട്ടെ .മഹാത്മജിയിം ഒരു അര്‍ത്ഥത്തില്‍ ഒരു ആത്മീയ ഗൃവയിരുന്നു.....!.....ഭാരതത്തിന്റെ മനസ് ഒരു പക്ഷെ സ്വാമി വിവേകനെന്തന്‍ പോലെ മനസിലകിയ മറ്റാരും കണ്ണില ....യെതാര്‍ത്ത ഹിന്ടവേത എന്തെന്ന് മനെസിലക്കുവാന്‍ സ്വാമിയേ പഠിച്ചാല്‍ മതി ...,...പണ്ട് മനസ് നിറയെ ചൊതിങ്ങലുമയി നരേന്ദ്രന്‍ എന്നൊരു യുവാവ്‌ ബെന്ഗ്ഗളിലെ കാളി കക്ഷേത്രത്തിലെ ഒരു ഇടുങ്ങിയ മുറിയിലേക് യാത്ര പുറപെട്ടു ...പരമമാ ഹംസേന്‍ എന്നാ മഹയോഗിടെ അടുത്തേക്ക് ...അത് ഒരു പരിണാമം ആയിരുന്നു .പുതു യുഗത്തിന്റെ.പക്ഷെ സ്വാമി പടിപിച് ആ ഹൈന്തവതയിം ഇന്നത്തെ വര്‍ഗിയ വാതവും തമ്മില്‍ എത്രയോ വ്യതിയസേം .ഹിന്ടുവിസേം എന്നാ സംസ്കാരത്തെ ചെരുതകി ,മതമ്മകി ,ഏതോ വിശ്വാസത്തില്‍ വിശ്വസിച്ചു എന്ന് പറഞ്ഞു ക്രിസ്ത്യന്‍ ,മുസ്ലിം ജെന്നങ്ങളെ അക്രെമികാന്‍ പറഞ്ഞയികുന്ന വര്‍ഗിയ വിഷപമ്പ് കള്‍ക്ക് എത്ര പേര്‍ക് സ്വമിട്ദ് ദെര്‌ഷനമരിയം .ഈ സംസ്കരതിന്റെ സന്തതികളാണ്‌ അവരും.ഇന്ന് ക്രൈസ്റ്റ് ന്റെ ജെന്മാദിനം ,ലോകത്ത് കെങ്കെമ്മമയി കൊണ്ടാടുനവേരില്‍ പ്രമുഗരന് പരമമാ ഹംസ മിസിഒന്‍ .സ്വമിടെത് വരിഗിയതയയിരുണോ ?.ഒരികലുമല്ല ......ഹൈന്ദവത ഏറ്റവും മതേതരമായ സംസ്കരംന്നു ...ആത്മാവിന്റെ സയന്‍സ് ...എവിടെയിം ,ഏത് കാലത്തും ചെരുനത് ,ഒരു മത വിസ്വസേതെയിം ,ഹന്നികുവാന്‍ അത് പരെയിന്നില ....,......ഗുഡ് ഓനെ ഉജ്ന .....

Post a Comment

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine