എനിക്ക് നിന്നോടും.
ഞാന്‍ നിനക്ക് സ്നേഹം തന്നു. അതിനുള്ള പ്രതിഭലമായി നീ എനിക്ക് വിഷം തന്നു.
കവര്‍പ്പെങ്കിലും ഞാന്‍ അത് കുടിച്ചു. മരിച്ചെന്നു കരുതി നീ എന്നെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
ചൂളം കുത്തുന്ന കാറ്റിന്റെ ഇരമ്പല്‍ എനിക്ക് താരാട്ടായി. കരിയിലകള്‍ എനിക്ക് പുതപ്പായി.
നിന്റെ മനസ്സിന്റെ നെരിപ്പോടില്‍ നിന്നും തണുത്തു നീലിച്ച എന്റെ ശരീരത്തിലേക്ക് നീ അഗ്നി പടര്‍ത്തി. ചുംബനം കൊതിച്ച എന്റെ ചുണ്ടുകളെ അത് കരിച്ചുകളഞ്ഞു. ഒരുപാട് മോഹങ്ങള്‍ കൂടുകൂട്ടിയ ഹൃദയം വെന്തു മലര്‍ന്നു.
പുക വമിക്കുന്ന എന്റെ പാതി വെന്ത ശരീരത്തിലേക്ക് കഴുകന്മാര്‍ പാഞ്ഞടുത്തു. മൂര്‍ച്ചയേറിയ കൂര്‍ത്ത കൊക്ക് കൊണ്ട് എന്റെ മാംസം അവ കീറി കീറി എടുത്തു. രുചികരമായ ഒരു സദ്യ ലഭിച്ച ലാഖവത്തില്‍ അവ എന്നെ ആര്‍ത്തിയോടെ കൊത്തിക്കീറി. സ്വപ്‌നങ്ങള്‍ മാത്രം കണ്ടിരുന്ന എന്റെ കണ്ണിന്റെ കൃഷ്നമണി വിഴുങ്ങുവാന്‍ അവ തമ്മില്‍ മത്സരമായി. അതിനിടയില്‍ മണം പിടിച്ച് ഒരു വേട്ടപ്പട്ടിയും എത്തി. അവന്റെ ഭയാനകമായ കുര കേട്ട് കഴുകന്മാര്‍ ഭയന്ന് മാറി.
എന്റെ തെളിഞ്ഞു കണ്ട വാരിഎല്ലുകളില്‍ ഒന്നവന്‍ പൊട്ടിച്ചെടുത്തു. വെന്തുണങ്ങിയ മാംസം പറ്റിപ്പിടിച്ച എല്ലുകള്‍. ആര്‍ത്തിയോടെ അവന്‍ അതുമായി ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഓരിയിടല്‍ കേട്ടു. സദ്യ ഉണ്ണാന്‍ കൂട്ടുകാരെ വിളിക്കുകയായിരുന്നു. മറ്റൊരുകൂട്ടം പട്ടികളും അവിടേക്ക് ഓടിയെത്തി. അവയുടെ കിതപ്പ് എന്റെ പാതികത്തി വികൃതമായ കാതുകളില്‍ പതിഞ്ഞു.
തീകട്ട പോലെ തിളങ്ങുന്ന കണ്ണുകളുള്ള അവരുടെ വായില്‍ നിന്നും ഉപ്പുരസമുള്ള തുപ്പല്‍ വീണുകോണ്ടേ ഇരുന്നു. എന്റെ ചുട്ടുപൊള്ളുന്ന ദേഹം നീറി. ഒരു ജന്മം കൊണ്ട് ഞാന്‍ പഠിച്ചതെല്ലാം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു.മിനി ടീച്ചര്‍ പഠിപ്പിച്ച സൈക്കോളജി ക്ലാസ്സിലെ പാവ് ലോവിന്റെ പട്ടിയെപ്പറ്റി ഒരുനിമിഷം ഓര്‍ത്തു.
അവ എന്റെ അടുത്തേക്ക് നീങ്ങികൊണ്ടിരുന്നു. എന്റെ നഗ്നമായ ശരീരത്തിലേക്ക് അവര്‍ കൂട്ടമായി പാഞ്ഞുകയറി.
ഒരലര്‍ച്ചയോടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. അമ്മ കട്ടങ്കാപ്പിയുമായി അടുത്ത് നില്‍ക്കുന്നു."നേരം എത്രയായെന്ന് അറിയാമോ? ഇങ്ങനേം ഉറങ്ങുമോ പെണ്‍കുട്ടികള്‍.കാപ്പി കുടിച്ചു വേഗം റെഡി ആകു. ഇന്നല്ലേ നിങ്ങളുടെ ടൂര്‍".
അമ്മ പോയപ്പോള്‍ ഞാന്‍ മൊബൈല്‍ നോക്കി. അതില്‍ പ്രവീണിന്റെ മെസ്സേജ്.
"da..everything fine..lets register today. I'll buy precautions. Let's enjoy our trip. love u baby."
പ്രണയമാണത്രെ പ്രണയം. ഞാന്‍ കാപ്പിയിലേക്കും മൊബൈലിലേക്കും മാറി മാറി നോക്കി..
ഒടുവില്‍ ഒരു അറപ്പോടെ ഞാന്‍ എന്റെ മൊബൈല്‍ തറയിലേക്ക് വലിച്ചെറിഞ്ഞു.





1 comments:
Mmm....prenayathinte vishudi evidayannu?.,evidayannu aa vishudiyilathavunathu...?....kevalam Sharirikamaya etho benthangalkapuram......thuvallaa,manjinte niramula hridayathill ninnum ,olichirangunna oru thannutha vikaramannu prenayam.......!......pakshe kalathinte kutozhukill benthangalku evideyo thakerchapattitundu,..western samskarethine pallakaryangalum amgikarikunavannanenkilum...,...upabhoga samskarem athmavinte,inner spiritinte chethanakalkku avathadesam nilkunathu amgikarikanpattunila,evide prenayikunave penninte mannathinu vilapareyinnu,achhan,sahotharannn ellarum.........nice ujna keep it up....!......
Post a Comment