തറയോടു പാകി ഞാന്‍ മൂടി.
അതിലൂടെയെങ്കിലും ഒഴുകുന്ന ചുടുരക്തം
ഇരവിന്റെ മാറാല തേടി.
അതിലൂടെയെങ്കിലും ഒഴുകുന്ന ചുടുരക്തം
ഇരവിന്റെ മാറാല തേടി.
നിഴലുകള്‍ മുടിയഴിച്ചാര്‍ത്തട്ടഹാസം മുഴക്കി-
ത്തഴമ്പിച്ച ഊഷരഭൂമിയില്‍,
പകലില്‍ നിറം മങ്ങും ഓര്‍മയില്‍ മുങ്ങി ഞാന-
റിയാതെ ഒഴുകിയാ കനലോരവീധിയില്‍.
ജീവന്റെ ഓരോ തുരുത്തിലും കാട്ടുതീ-
യൂതിപ്പിടിപ്പിച്ച ജീവിത ഗാഥകള്‍
ജനനം, അനാഥത്വം, അന്യതാബോധം,
പ്രണയനൈരാശ്യം, മരണം ഓംകാരം
വേദന ചൂഴുന്ന ബാല്യത്തിലോര്‍മ്മകള്‍
വേദനിപ്പിക്കാതെ ഓടി കടന്നുപോയ്;
പശി സഹിക്കാതെ ഞന്‍ കുപ്പകുഴികളില്‍
എച്ചിലിലകള്‍ തിരഞ്ഞു നടന്ന നാള്‍,
കണ്ണുനീരാല്‍ നനഞ്ഞ ഭാണ്ഡം പേറി
തെണ്ടി നടന്നു രചിചോരാ താളുകള്‍
കീറിയെറിഞ്ഞോരാ നരധമാന്മാരിലും
ചെറു പുരണ്ടൊരെന്‍ ഹൃദയവേഗങ്ങളില്‍
കണ്ണീരളക്കുവാന്‍ കോലുമായീ വഴി കല്ലുപ്പു പാവ നടന്നു പോയി.
ആടിയുലഞ്ഞോരെന്‍ ജീവന്റെ തോണിയില്‍
ഏറുവാന്‍ ഓടി അണഞ്ഞോരു നാവികന്‍
ഒരു മാത്ര കാണവേ ചിന്തിച്ചു പോയി ഞാന്‍
ഇവനേതു ഗന്ധര്‍വ ദൂതന്‍
ദേവ ഹൃദയത്തില്‍ അവധൂത ജീവന്‍
പലമാത്ര അറിയവേ ഹൃദയം തിരുത്തി പോല്‍
ഇവനോ ദുരന്തം വിതച്ചോന്‍
ദുഃഖ ദുരിടങ്ങള്‍ തന്‍ സ്വന്ത ദൂതന്‍
കാര്‍മേഖ പാളിയിലൂടെ ഒലിച്ചോരെന്‍
പ്രാണന്റെ തീവ്രമാം സത്യം ജ്വലിച്ചനാള്‍
വേദന ചൂടുന്ന ഹൃദയവുമായി
ചോര ചാറുന്ന മഴയില്‍ കുളിച്ചൊരു സന്ധ്യയില്‍
ഓടുന്ന വണ്ടി തന്‍ വേഗത്തിന്നടിമയായ്
റോഡില്‍ കിടന്നു പിടച്ചൊരു വേളയില്‍
കണ്ടിട്ടും കാണാതെ കണ്ണ് പൂട്ടിക്കൊണ്ട്
കണ്ടിട്ടും കാണാതെ കണ്ണ് പൂട്ടിക്കൊണ്ട്
മുന്നോട്ടു പോകുന്ന ജീവിത പാതകള്‍.
ഓര്‍മ തന്‍ മര്‍മരം കേള്‍ക്കാതെയായിനി
കനല്‍ക്കാറ്റില്‍ ആടിയുലഞ്ഞ സന്ധ്യാദീപം
കെടുത്തി, ഞാന്‍ ഇവിടെ കിടന്നു.
പുതിയ ഗീതം രചിക്കുവാന്‍ പേനയില്ലാതെ ഞാനുഷസ്സും
പ്രതീക്ഷിച്ചു കൈവിട്ടു ജീവിതം.





1 comments:
Good one dear.....!....keep it up.........nannayitundu......!....ellam ee vakukalilundu....!....
Post a Comment