ഇരുട്ടിന്‍റെ കോണില്‍
പിടക്കുന്ന ജീവന്‍
പറക്കുന്ന ചാറല്‍
ജ്വലിക്കുന്ന ദീപം.
കരുത്തിന്‍റെ കൈകള്‍
ഉറപ്പുള്ള ബാല്യം
നിലയ്ക്കാത്ത കണ്ണീര്‍
തുടിക്കുന്ന നെഞ്ചം.
തളിര്‍ക്കുന്ന മോഹം
ഉണര്‍ത്തുന്ന നിന്നില്‍
കനല്‍ക്കാറ്റുര്‍തിക്കുന്ന
ശൂന്യമാം ജീവന്‍.
എനിക്കായി മാത്രം
മരിക്കുന്ന നിന്നെ
ഉണര്‍ത്താതെ ഞാനൊരു
കാറ്റായ് വരുന്നു.
കറുപ്പിന്‍റെ കൈയില്‍
കുളിപ്പിച്ച തെന്നല്‍
പിടയ്ക്കുന്നു വീണ്ടും
നിനക്കായി മാത്രം.
എനിക്കെന്റെയുള്ളം
കടല്‍പോലെ തന്നെ
മറക്കില്ല പൊന്നെ
ആ കടല്‍ വറ്റുവോളം. 




0 comments:
Post a Comment