ശൂന്യമായ എന്റെ മനസ്സില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്
ആയിരം തീവണ്ടികള്‍ കയറി ഇറങ്ങി പോകുന്നു
വീര്‍പ്പുമുട്ടലുകളുടെ നിശ്വാസ്സത്തില്‍ക്കുളിച്ച ഞാന്‍
ആ തീവണ്ടികളുടെ ചൂളം വിളികള്‍ അറിഞ്ഞതെ ഇല്ല
പുകയും കരിയും തുപ്പി പോകുന്ന കുറെ കല്‍ക്കരി വണ്ടികള്‍..
ഇന്നിന്റെ പുതുമ ലവലേശം കാണാത്ത കുറെ പഴഞ്ചന്‍ പാളങ്ങള്‍
അവിടവിടെ വിങ്ങുന്ന വിള്ളലുകള്‍.
ഞാനതില്‍ ചെവിയോര്‍ത് കിടന്നു.
എവിടെയോ അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കുന്നു
പലപ്പോഴായി ചിതറി തെറിച്ച ആറിതണുത്ത ചോരയുടെ
തപിപ്പിക്കുന്ന ഗന്ധം.
തലയറ്റ കബന്ധങ്ങളുടെ അവശിഷ്ടങ്ങള്‍ അഴുകിപിടിച്ചുണങ്ങിയ
തിളങ്ങുന്ന മെറ്റല്‍ കഷണങ്ങള്‍..
അവയിലൂടെ വിരലോടിച്ചപ്പോള്‍,
കണ്ണുനീരിന്റെ നനവിനാല്‍ ചുട്ടുപൊള്ളുന്ന
ഗതകാലസ്മരണകളുടെ കന്മദം കിനിഞ്ഞു ഇറങ്ങിയിരുന്നതായ് കണ്ടു .
ഈ തീവണ്ടി പാളങ്ങള്‍ക്ക് എത്ര എത്ര കഥകള്‍ പറയുവാന്‍ ഉണ്ടാകും.
മിശ്ര വികാരങ്ങളുടെ കലവറയായ പാളങ്ങള്‍....
അവയുടെ നൂറായിരം സ്വപ്‌നങ്ങള്‍...
ഓരോ തീവണ്ടി വരുമ്പോളും അവ ചിതറുന്നു.....
വീണ്ടും അവയെ വാരിക്കൂട്ടി പുണരാന്‍ ശ്രേമിക്കുന്ന പുതിയ പാളങ്ങള്‍...
അവസാനമില്ലാത്ത പാളങ്ങള്‍...
മഴ വരും പോലെ ഒരു ശബ്ദം
ഓ.. അതാ പുതിയ സ്വപ്നങ്ങളെ തകര്‍ക്കാന്‍ അടുത്ത തീവണ്ടി വരുന്നുണ്ട്.
തെക്കോട്ടുള്ള അവസാന വണ്ടി. അടുത്ത് എത്തിയിട്ടുണ്ട്
ഒരു പുഞ്ചിരി. ഞാനിതാ വരുന്നു.
പാളങ്ങള്‍ക്ക് പുതിയ കഥകള്‍ രചിക്കുവാന്‍..
നീ കാണുമോ എന്നെ സ്വീകരിക്കാന്‍
എന്റെ ജീവിതത്തിന്റെ അവസാനത്തെ സ്റ്റോപ്പില്‍...




