"നിനക്ക് പേടിയുണ്ടോ ?"
കറുത്ത ആകാശത്തിന്റെ ചുവട്ടിൽ വീട്ടുവളപ്പിലെ കിണറിനടുത്തെക്കുള്ള പടികൾ അവൾ മെല്ലെ ഇറങ്ങി .
മൂങ്ങയും ചീവീടും താളത്തിൽ മൂളുന്നു.
ചങ്കിടിപ്പിന്റെ കാഹളം ...ഹൃദയം പെരുമ്പറ കൊട്ടുകയാണ് .
കഴിവതും മുറുക്കെ അവൾ ചുണ്ടു കൂട്ടിപ്പിടിച്ചു.
വീണ്ടും അതെ ചോദ്യം...ഒപ്പം ഒരുത്തരവും.
"നിനക്ക് പേടിയുണ്ടോ ? ഞാൻ നിർബന്ധിക്കില്ല".
അവൾ നിന്നു. കിണറിനടുത്തേക്കുള്ള ഓരോ കാലടിയിലും പായലു പിടിച്ച പടികളിലെ നനുത്ത സ്പർശം.
മെല്ലെ അവൾ പറഞ്ഞു.
ഇല്ല .ഞാനെന്തിനു പേടിക്കണം. ഫോണ്‍ അവൾ ചെവിയിലെക്കമർത്തി.
ഒരു തുള്ളി കണ്ണുനീർ തൊണ്ടയിൽ നിന്നും പടർന്ന് കണ്ണിന്റെ കോണിലെത്തി പെയ്യാൻ വെമ്പുന്നു .
ഫോണിന്റെ അങ്ങേത്തലക്കൽ ആശ്വാസത്തിന്റെ നിശ്വാസം
അപ്പോൾ നിനക്ക് എന്നോടുള്ള സ്നേഹം അത്മാർത്ഥമാണല്ലേ?
ഞാൻ എന്ത് പറഞ്ഞാലും നീ കേൾക്കുമോ
ഫോണിന്റെ അങ്ങേ തലയ്ക്കൽ വീണ്ടും സംശയം
അവൾ തന്റെ ഇടതു കൈമുട്ടിനു താഴെ വരഞ്ഞ നീണ്ട വരകൾ നോക്കി. കൈ അനക്കാൻ വയ്യാതെ ഫുൾ സ്ലീവ് ഡ്രസ്സ് ഇട്ടു നീറ്റുന്ന മുറിവ്
നിന്നോടുള്ള സ്നേഹത്തിന്റെ അടയാളമായി കണ്ട് രണ്ടു ദിവസത്തേക്ക് മനസമാധാനം തന്ന എന്റെ രക്തക്കുറിപ്പുകൾ
നിന്നോടുള്ള പ്രണയം തെളിയിക്കാനായി ഞാൻ കൈ മുറിച്ചപ്പോൾ പകര്ത്തിയ വീഡിയോ .
ചോര കിനിഞ്ഞു വന്ന മുറിവിന്റെ ആഴങ്ങളിൽ ഞാൻ വീണ്ടും ബ്ലേഡ് അമർത്തിയപ്പോൾ നീ പുഞ്ചിരിച്ചു
അത്രക്കെ ന്നെ ഇഷ്ടാനല്ലേ
തിരക്കേറിയ ബസ് സ്റ്റാൻഡിൽ വെച്ച് അലസമായി കുത്തിയ ഷാൾ നീക്കി കൈയിലെ മുറിവിൽ എഴുതിയ ലിഖിതം ഞാൻ കാണിച്ചപ്പോൾ നീ പൊഴിച്ച കണ്ണുനീർ.
ആരും കാണാതെ കയർത്ത വാക്കുകൾ .
ഇത്രേം സ്നേഹമുള്ള നിന്നെ അവനു എങ്ങനെ ചതിക്കാൻ തോന്നിയെടാ ..പോട്ടെ...അതൊന്നും നീ ഇനി ഓർക്കണ്ട ..ഇനി നിന്റെ കണ്ണ് നിറയാതെ ഞാൻ നോക്കും...അവന്റെ മുന്നിൽ നമ്മൾ നന്നായി ജീവിച് കാണിക്കും. അത് കണ്ട അവളും അവനും നീ കോ ഞാ ചാ ആകട്ടെ...
കണ്ണുനീരിൽ പുഞ്ചിരി നനഞ്ഞു കുതിർന്നു നാണിച്ചു ചിരിച്ചു .
പ്രണയത്തിനിനി തെളിവ് വേണ്ടെന്നു പറഞ്ഞ നീയാണോ ഇപ്പോൾ ഈ വെളുപ്പിന് 2 മണിക്ക് ഇങ്ങനെ ചോദിക്കുന്നത്
എടി ..നീ എന്നെ പറ്റി ക്കുവാണോ എന്താ ഒന്നും മിണ്ടാത്തത് ഞാൻ പറഞ്ഞലെന്തും കേള്ക്കുമെന്നു നീയല്ലേ പറയുന്നത് എങ്കിൽ ഇപ്പോൾ നീ കിണറ്റില് ചാടണം. പറ്റുമോ നിനക്ക്...
എവിടുന്നു..നിനക്ക് എന്നോട് അത്മാര്തമായ സ്നേഹം ഉണ്ടെങ്കിൽ അല്ലെ....
ഞാൻ കിണറിനരികിലുണ്ട് കൊച്ചേട്ടാ ..വിശ്വസിക്ക്
നിനെയോ ..വിശ്വസിക്കാനോ . നീ കള്ളിയാ ..എനിക്ക് വിശ്വാസം ഇല്ല എല്ലാ പെണ്ണുങ്ങളും ഇങ്ങനാ ..വെറും അഭിനയങ്ങൾ . ആണ്‍കുട്ടികൾ വിശ്വസിച് സ്നേഹിക്കും...പെണ്ണുങ്ങള ചിരിച് ചതിക്കും...നീയും അങ്ങനാ ...പെണ്ണല്ലേ വർഗം
അവളുടെ സകല ഞരമ്പുകളും വലിഞ്ഞ് മുറുകി
ചിലപ്പോൾ സ്നേഹം ഭ്രാന്തമാകാം. എന്നാൽ ഇതിനു സ്നേഹമെന്ന് പറയാൻ കഴിയില്ല . ഇതൊരു തരം മാനസിക വിഭ്രാന്തിയാണ് .
ചിലർ അങ്ങനെയാ ..അവരെ എപ്പോളും വേദനിപ്പിച്ചു സ്നേഹിക്കണം. നമ്മളും കൂടെ വേദനിക്കണം . അത് കാണുന്നത് അവർക്കൊരു ആനന്ദമാണ് . ഒരു തരം ലോ ലെവൽ സാടിസം .
ഹോ ..മടുത്തു
അരുത് ...അവന് ഭ്രാന്താണ്.. മനസാക്ഷിയുടെ മുന്നറിയിപ്പുകൾ
നിന്നോട് ഞാൻ അവസാനമായി ചോദിക്കുവാ ...എന്ത് തീരുമാനിച്ചു...
പിന്നെ ഒരു കാര്യം.. നിന്നെ ഞാൻ സ്നേഹിക്കുന്നതിന്റെ നാലിൽ ഒന്ന് പോലും നിനക്ക് എന്നോട് സ്നേഹമില്ല...അതൊക്കെ എന്റെ ബിൻസിയെ കണ്ട് പഠിക്കണമെടി ..അവളുടെ കാല് പിടിക്കാൻ ഉള്ള യോഗ്യത പോലും നിനക്ക് ഇല്ല . വെറുതെ അല്ല നിന്നെ അവൻ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് .
നിനക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ അറിയില്ല .
അവൾ ഉച്ചത്തിൽ ശ്വാസം എടുത്തു ..
എന്ത് പെട്ടന്നാണ് സിറ്റുവേഷൻ മാറുന്നത് ..കുറച് മുന്നേ കണ്ട നീ അല്ല ഇന്നിപ്പോ . അവസരവാദി യാണ് നീ .
ഭയമല്ല തോന്നുന്നത് ..ഒരുതരം മുഷിഞ്ഞ മരവിപ്പാണ് . നീ പിടിച്ചു വാങ്ങിയ സ്നേഹം ഇപ്പോൾ ബാധ്യതയാകുന്നു.
സ്വയം പുച്ഛം തോന്നുന്നു. തല പെരുത്തിരികുന്നു ..ആരോടും ഒന്നും പറയാനും പറയാതിരിക്കാനും പറ്റുന്നില്ല. പ്രാർത്ഥിക്കണം എന്നുണ്ട്. എന്നോട് അവരുടെ ദൈവത്തെ മാത്രെ വിളിക്കാവു എന്ന് അവൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട് . എല്ലാ ദൈവങ്ങളോടും ചിലപ്പോൾ നമുക്ക് ദേഷ്യം തോന്നും..
സ്വയം വരുത്തി വെച്ച വിനയല്ലേ...അപ്പോൾ ആരും സഹായിക്കില്ല ...
ഇതൊക്കെ അവസാനിപ്പിക്കാൻ മരണമാണ് നല്ലത് ..
ഞാൻ ചാടുവാൻ പോകുന്നു
ഫോണ്‍ മുരളുന്നു .
എടി നീയെന്താ ഉറങ്ങുവാണോ ..ഓ ഉറക്കപ്പായയിൽ കിടക്കുന്ന നീ എങ്ങനാ കിണറ്റിൽ ചാടി മരിക്കുക..നീ ഒന്ന് ചത്ത് കാണിച്ചാൽ നിന്നെ ഞാൻ വിശ്വസിക്കാം ..
നീ കിണറ്റിൽ ചാടി മരിച്ചാൽ ഞാനും ഈ നിമിഷം ചാകും..ഞാൻ ഒറ്റ തന്തയ്ക്ക് ജനിച്ചതാ .എനിക്ക് ഒറ്റ വാക്കേയുള്ളൂ. നിന്നെപോലെ ഞാൻ വാക്ക് മാറില്ല.
മടുത്തു..ഇനിയും ഈ അപമാനം സഹിക്കാൻ വയ്യ . കണ്ണില നിന്നുംപാറുന്ന തീജ്വാലകൾ ഉള്ളംകൈയാൽ തുടച്ച് അവൾ കിണറിന്റെ പടിയിലിരുന്ന തൊട്ടി കിണറ്റിലേക്ക് ഇട്ടു . കഴിഞ്ഞ ഏതോ ദിവസങ്ങളിൽ അച്ഛൻ എണ്ണ ഇട്ട കപ്പിയിലൂടെ തൊട്ടി വഹിച്ച കയർ തെന്നി നീങ്ങി . വെള്ളം കോരി നിലത്തേക്ക് ഒഴിച്ച ശബ്ദം കേട്ടപ്പോൾ ഫോണ്‍ വീണ്ടും മുരണ്ടു .
അപ്പോൾ എന്റെ കൊച്ചുമോൾ സത്യാ പറഞ്ഞത് അല്ലെ...മിടുക്കി..ചക്കര ഉമ്മ
ഇനി നീ കിണറിന്റെ അരമതിലിൽ കയറി നിക്ക് ...നമുക്ക് ഒരുമിച്ച് ചാടാം. ഒരുമിച്ച് മരിക്കാം നമുക്ക് ..
ഒരു തണുത്ത കാറ്റ് നിശബ്ദം അവളെ പിടിച്ച മാറ്റാൻ ശ്രമിച്ചു.അടുത്ത വീടിലെ വെള്ളപ്പൂച്ച തിളങ്ങുന്ന കണ്ണുരുട്ടി രംഗം വീക്ഷിക്കുന്നു.ഒരു കമ്പ് എടുത്തെറിഞ്ഞപ്പോൾ അതോടിപോയി കുളിമുറിയുടെ വശത്തുള്ള ചരിപ്പിൽ എന്തോ വീഴുന്ന ശബ്ദം .
പഴയൊരു സ്റ്റീൽ ഗ്ലാസ് ..നിൻറെ പ്രണയ പരീക്ഷണത്തിന് എന്നെ വിഷം കുടിപ്പിച്ച ആദ്യ ഖട്ടത്തിന്റെ ഓർമ .അന്ന് നിന്നോടുള്ള സ്നേഹ സൂജകമായി ഡി ഡി റ്റി കുടിക്കാൻ നിര്ബന്ധിച്ച അത്മര്തത .
ഇത് ക്ലാസ്സിൽ പറഞ്ഞപ്പോൾ നൈസു എന്നെ ഭീഷണിപ്പെടുത്തി. നിനക്കും വട്ട് അവനും വട്ട് ..ഇനിയും ഇങ്ങനെ ഒക്കെ ആണേൽ നിന്റെ വീട്ടിൽ വിളിച്ചു പറയും ഞാൻ...
ചിന്തകളുടെ അഭ്യാസങ്ങൾ
നീ കേൾകുന്നുണ്ടോ ..കിണറിനു മുകളില് കയറിയോ?
ദൈവമേ എനിക്ക് മരിക്കണ്ട....പക്ഷെ ഞാൻ ജീവിച്ചിരുന്നാൽ ഇവൻ എന്നെ സ്നേഹിച്ചു കൊല്ലാകൊല ചെയ്യും
ഞാൻ കണ്ണടച്ചു .
ഉം... കയറുന്നു
പതിയെ കിണറിൽ കൈ വച്ചപ്പോൾ അടുക്കള വാതിലിൽ അച്ഛൻ
നീയെന്തെടുക്കുവാ കിണറിനടുത്ത്?
അല്ലച്ചാ...കാലൊന്നു കഴുകാൻ ഇച്ചിരി വെള്ളം കോരാൻ ..വാക്കുകൾ പതറുന്നു.
..കാല് കഴുകാൻ വെള്ളം ഞാൻ അപ്പുറത്ത് കോരി വെച്ചിട്ടുണ്ട് .നട്ട പാതിരാത്രിയിലാ ഒരു വെള്ളം കോരല് .പോയി കിടന്നു ഉറങ്ങേടി
അവൾ ഒരു തോട്ടി വെള്ളം എടുത്ത് കാലിൽ ഒഴിച്ചു ..പതുക്കെ വീട്ടിലേക്ക് കയറി.
കട്ടിലിൽ അമ്മയുടെ ശുഷ്കിച്ച കൈകൾ അവളെ അണച്ച് പിടിച്ചു .
എനിക്ക് കരച്ചില് വന്നു
ഫോണ്‍ അപ്പോളും കട്ട് ആയിട്ടില്ലയിരുന്നു .
എടി നീ ഇന്നു രക്ഷപെട്ടു അല്ലേ ..അറിയാമെടീ എല്ലാം പ്ലന്നിംഗ് ആണ്




