ത്രിജട

0
| Wednesday, June 13, 2012
{രാമായണത്തിലെ ഏറ്റവും പ്രസക്തയായ കഥാപാത്രമാണ് ത്രിജട. രാവണന്‍ സീതയെ ശിംശിപാ വൃക്ഷച്ചുവട്ടില്‍ ത്രിജടയെ  ഏല്‍പ്പിച്ചിട്ടാണ് പോയത്. സീതയെ ആശ്വസിപ്പിച്ചതും രാമന്റെ വരവിനായി ആഗ്രഹിച്ചതും ത്രിജട ആയിരുന്നു. രാമായണത്തില്‍ അധികമായി ഇവരെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല.}


സീതേ..കണ്ണീര്‍ തുടക്കുക...
അയോനിജേ..വിധിയെ തടുക്കുക...
രാമന്റെ ക്രോധാഗ്നിയിലമര്‍ന്ന ലങ്കാപുരി
ദീനരോധിതയായ് വിറകോള്ളുന്നിതാ..
കറുത്ത മേഘങ്ങളിലൂടെ, തെന്നിപ്പറക്കുന്ന
ഖഗശ്രേഷ്ഠ നയനത്തിലൂടെ,
രണാങ്കണത്തില്‍ തിളച്ചുമറിയുന്ന
ചുടുനിണ സാഗരം പതഞ്ഞു പോങ്ങുന്നിതാ ..

അസ്ത്രശസ്ത്രങ്ങള്‍ തന്‍ ഗര്‍ജ്ജനത്താലീ-
ദിക്കെട്ടുമുച്ചേ പിടക്കുന്നിതാ..
മാറാല മൂടിയ ക്രോധാലയങ്ങളില്‍
പേടിച്ച കാര്‍വണ്ട്‌  മുരണ്ടു മുരണ്ടു-
കാര്‍ക്കോടകന്റെ കഴുത്തിനു ചുറ്റി-
പിടഞ്ഞു മുറിഞ്ഞു മരിക്കുന്നിതാ...
പാനപാത്രത്തിലെ സുര മോന്തി മോന്തി
ഉറങ്ങിക്കിടന്നോരു കുംഭകര്‍ണ്ണാരവം,
രാമബാണത്താല്‍  മുറിഞ്ഞ ശിരസ്സായ്
ലങ്കേശ്വരന്റെ കാല്‍ക്കല്‍ തറഞ്ഞിതാ...

ഇടിവെട്ടിടും പോലെ കിലു കിലേ  ചിരിച്ചവന്‍
ആപത്തിനോപ്പം പകിട കളിച്ചവന്‍
ലോകത്തെ മൊത്തം അടക്കി ഭരിച്ചവന്‍
ഇന്ദ്രനെ വെന്നവന്‍ ഇന്ദ്രജിത്ത്;
ലക്ഷ്മണന്‍ തന്നുടെ ക്രോധസ്ത്രപാത്രനായ്
ബോധരഹിതനായ് മരിച്ചുകഴിഞ്ഞിതാ..

സീതേ...രാമരാവണ യുദ്ധം നടക്കുന്നു.
അമലേ...അവനിയില്‍ നന്മ ജയിക്കുന്നു.
ഇരുണ്ട ചക്രവാളങ്ങളില്‍ വെളിച്ചം പരക്കുന്നു
തിന്മയുടെ മൂടുപടം വലിച്ചു കീറിടുന്നു 
മരണമൊരു മന്തമാരുതനായിതാ
അടവിയിലൂടൊഴുകിയണയുന്നു .
രാവണദേഹം വിട്ടൊഴിഞ്ഞ ജീവാത്മാവിതാ 
ആകാശമാര്‍ഗേ പറന്നുയരുന്നു ...

കാരിരുമ്പിന്റെ ഹൃദയത്തനുടമയാം
രാക്ഷസന്റെ  മദത്തെ ഒടുക്കിയ,
സീതയെ ഇണക്കുവാന്‍ നിയുക്തയായോരു   
മാദക റാണിയാം ത്രിജടയാണ് ഞാന്‍ .

കാല്‍ത്തള മെല്ലെ ഇളകുന്ന കേള്‍ക്കുമ്പോള്‍
പൂജിതയായ നിന്‍ ദീനവിലാപങ്ങള്‍
കണ്ടവളാണ് ഞാന്‍-
നിന്നുടെ വേദന...നിന്നുടെ രോഷം...
നിന്നുടെ പതിപ്രേമം..
നിന്റെ വ്രതശുദ്ധി...ആ പാതിവ്രത്യമഹിമ
കേട്ടവളാണ് ഞാന്‍-
നിന്റെ രാമമന്ത്രധ്വനി..
മാതേ ..വിലപമിനി വേണ്ടാ
രാമസവിധത്തിലെത്താന്‍ ഇനി നാഴികകള്‍ മാത്രം .

ലങ്ക തകര്‍ന്നു തരിപ്പണമായിതാ   
ശവമഞ്ചങ്ങളുടെ ഖോഷയാത്ര തുടങ്ങിയോ?
എന്നുടെ പതിയുടെ ഉദകക്രിയക്കെന്റെ 
മകനെ തിരഞ്ഞു വന്നവളാണ് ഞാന്‍.
രാമഹസ്തത്താല്‍ അവനും മരിച്ചു പോല്‍  
ക്രൂരനാം രാവണ വാക്യം ശ്രവിച്ചതാല്‍.

ആരുമില്ലാത്തവള്‍  ..ഈ ത്രിജട.

നാഥനില്ലതവള്‍ ... ഈ ത്രിജട 
വൈധവ്യം..പുത്രവിയോഗം
അസഹനീയം മഹാമതെ ..

അറം പറ്റിയ കവിത

0
|

അറിയാത്ത ഭാഷയില്‍ കവിത എഴുതുക  അത്യന്തം ശ്രമകരമായ പണിയാണ്... അപ്പോള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അങ്ങനെ ഒരു കവിത എഴുതേണ്ടി വന്നാലോ?
നല്ല ശേലായിരിക്കും..അല്ലേ....
അതെനിക്ക് അറിയഞ്ഞിട്ടല്ല....
പക്ഷെ ഈ കവിത ഒരു ദിവസം കൊണ്ട് തയാറാക്കിയതാണ് ...

2009 ഡിസംബര്‍ മാസത്തില്‍ ഡി.ബി.പമ്പാ കോളേജ് എന്‍.എസ് .എസ് . യൂണിറ്റിന്റെ  സപ്തദിന ക്യാംബിനോടനുബന്ധിച്ച് ഞങ്ങള്‍ "ദ്യുതി 2009" എന്ന പേരില്‍ ഒരു കൈയെഴുത്ത്  മാസിക തയ്യാറാക്കുകയുണ്ടായി. അന്ന്‍ വോളന്റ്യര്‍ ലീഡര്‍ ആയിരുന്ന ഞാന്‍ എല്ലാവരോടും മാസികയില്‍ കൊടുക്കുവാന്‍ കഥകളും,കവിതകളും, ലേഖനങ്ങളും ഒക്കെ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു തനിക്ക് ഏതൊക്കെ ഭാഷകള്‍ അറിയാമെന്ന്‌ ..ഞാന്‍ പറഞ്ഞ ഭാഷകളില്‍ ഹിന്ദിയും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഹിന്ദി കവിത എഴുതണം എന്ന് അവര്‍ക്ക് നിര്‍ബന്ധം.. അപ്പോളും എനിക്ക് വല്യ ടെന്‍ഷന്‍ ഒന്നും തോന്നിയില്ല...ആ വെല്ലുവിളി ഏറ്റെടുത്ത് ഹോസ്റ്റലില്‍ എത്തി...എഴുതാന്‍ തുടങ്ങിയപ്പോളാണ് മനസിലായത് ഹിന്ദി ചില്ലറ സാധനം അല്ലെന്ന് .. എഴുതാതെ ചെന്നാല്‍ നാണംകെടും...എഴുതിയാല്‍ എന്താകുമെന്നു ഒരു പിടിയും ഇല്ല...  അവസാനം എന്തും വരട്ടെ എന്ന് കരുതി ധൈര്യപൂര്‍വ്വം ഒരൊറ്റ എഴുതങ്ങു എഴുതി...പിറ്റേന്ന് ഞാന്‍ കവിത കൊടുത്തപ്പോള്‍  അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയപോലെ ഒരു നില്‍പ്പാരുന്നു..അത് അവര്‍ മാസികയില്‍ കൊടുത്തു...എനിക്ക് ഇപ്പോളും ഈ കവിത ഒരു അത്ഭുദം തന്നെയാണ്...അറിയാത്ത കാര്യവും മനസുവെച്ചാല്‍ സാധിക്കുമെന്ന വലിയപാഠം ഞാന്‍ പഠിച്ചത് ഇതിലൂടെയാണ്...അന്നെന്നെ ഇതിനു പ്രേരിപിച്ച പ്രിയപ്പെട്ട സുഹൃത്തുക്കളോടെ ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...


ഞാന്‍ ആദ്യമായ് എഴുതിയ ഹിന്ദി കവിത താഴെ കൊടുക്കുന്നു... 
കാര്യമായ ഹിന്ദി പരിജ്ഞാനം ഇല്ലാത്തതിന്റെ എല്ലാ കുഴപ്പവും ഇതിനുണ്ട് എന്നെനിക് അറിയാം..
മാന്യ സുഹൃത്തുക്കള്‍ എന്നോട് ക്ഷമിക്കുമല്ലോ....


टूटा सपना


मेरी आंखों में आसू,
मेरी नीन्दोम में जादू
मेरी मन धड़प्थी हे  
मेरी दिन बदलती हे  ।

एक सा सपना टूट गया
तारों चुपक्के से सोया
चान्दिनी शर्म से डूब गया
रब ने मुछसे छूट बोला ।

प्यार एक दर्द का व्यापार था
इस में जीत न पाया था
हारना मरने जेसा था
मुछको यह नहीं सह पाता ।

मेरी रास्ता भिगड़ गया
मेरी  हांथें बाँध रहा
लेकिन दर्द का ये चेहरा
चुपके मुसकुरने लगा ।

माता कितना प्यार करें
भ्राता कितना स्नेह मिलें
मेरे सपनों की लाश में
वो हसके नाचते हे ।


പ്രണയം

1
| Sunday, June 10, 2012
നിനക്ക് എന്നോട് പ്രണയമായിരുന്നു. 
എനിക്ക് നിന്നോടും.
ഞാന്‍ നിനക്ക് സ്നേഹം തന്നു. അതിനുള്ള പ്രതിഭലമായി നീ എനിക്ക് വിഷം തന്നു.
കവര്‍പ്പെങ്കിലും ഞാന്‍ അത് കുടിച്ചു. മരിച്ചെന്നു കരുതി നീ എന്നെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
ചൂളം കുത്തുന്ന കാറ്റിന്റെ ഇരമ്പല്‍ എനിക്ക് താരാട്ടായി. കരിയിലകള്‍ എനിക്ക് പുതപ്പായി.
നിന്റെ മനസ്സിന്റെ നെരിപ്പോടില്‍ നിന്നും തണുത്തു നീലിച്ച എന്റെ ശരീരത്തിലേക്ക് നീ അഗ്നി പടര്‍ത്തി. ചുംബനം കൊതിച്ച എന്റെ ചുണ്ടുകളെ അത് കരിച്ചുകളഞ്ഞു. ഒരുപാട് മോഹങ്ങള്‍ കൂടുകൂട്ടിയ ഹൃദയം വെന്തു മലര്‍ന്നു.
പുക വമിക്കുന്ന എന്റെ പാതി വെന്ത ശരീരത്തിലേക്ക് കഴുകന്മാര്‍ പാഞ്ഞടുത്തു. മൂര്‍ച്ചയേറിയ കൂര്‍ത്ത കൊക്ക് കൊണ്ട് എന്റെ മാംസം അവ കീറി കീറി എടുത്തു. രുചികരമായ ഒരു സദ്യ ലഭിച്ച ലാഖവത്തില്‍ അവ എന്നെ ആര്‍ത്തിയോടെ കൊത്തിക്കീറി. സ്വപ്‌നങ്ങള്‍ മാത്രം കണ്ടിരുന്ന എന്റെ കണ്ണിന്റെ കൃഷ്നമണി വിഴുങ്ങുവാന്‍ അവ തമ്മില്‍ മത്സരമായി. അതിനിടയില്‍ മണം പിടിച്ച് ഒരു വേട്ടപ്പട്ടിയും എത്തി. അവന്റെ ഭയാനകമായ കുര കേട്ട് കഴുകന്മാര്‍ ഭയന്ന് മാറി. 
എന്റെ തെളിഞ്ഞു കണ്ട വാരിഎല്ലുകളില്‍ ഒന്നവന്‍ പൊട്ടിച്ചെടുത്തു. വെന്തുണങ്ങിയ  മാംസം പറ്റിപ്പിടിച്ച എല്ലുകള്‍. ആര്‍ത്തിയോടെ അവന്‍ അതുമായി ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഓരിയിടല്‍ കേട്ടു. സദ്യ ഉണ്ണാന്‍ കൂട്ടുകാരെ വിളിക്കുകയായിരുന്നു. മറ്റൊരുകൂട്ടം പട്ടികളും അവിടേക്ക് ഓടിയെത്തി. അവയുടെ കിതപ്പ് എന്റെ പാതികത്തി വികൃതമായ കാതുകളില്‍ പതിഞ്ഞു. 
തീകട്ട പോലെ തിളങ്ങുന്ന കണ്ണുകളുള്ള അവരുടെ വായില്‍ നിന്നും ഉപ്പുരസമുള്ള തുപ്പല്‍ വീണുകോണ്ടേ ഇരുന്നു. എന്റെ ചുട്ടുപൊള്ളുന്ന ദേഹം നീറി. ഒരു ജന്മം കൊണ്ട് ഞാന്‍ പഠിച്ചതെല്ലാം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു.മിനി ടീച്ചര്‍ പഠിപ്പിച്ച സൈക്കോളജി ക്ലാസ്സിലെ പാവ് ലോവിന്റെ പട്ടിയെപ്പറ്റി ഒരുനിമിഷം ഓര്‍ത്തു.
അവ എന്റെ അടുത്തേക്ക് നീങ്ങികൊണ്ടിരുന്നു. എന്റെ നഗ്നമായ ശരീരത്തിലേക്ക് അവര്‍ കൂട്ടമായി പാഞ്ഞുകയറി.

ഒരലര്‍ച്ചയോടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. അമ്മ കട്ടങ്കാപ്പിയുമായി അടുത്ത് നില്‍ക്കുന്നു."നേരം എത്രയായെന്ന് അറിയാമോ?  ഇങ്ങനേം ഉറങ്ങുമോ പെണ്‍കുട്ടികള്‍.കാപ്പി കുടിച്ചു വേഗം റെഡി ആകു. ഇന്നല്ലേ നിങ്ങളുടെ ടൂര്‍".

അമ്മ പോയപ്പോള്‍ ഞാന്‍ മൊബൈല്‍ നോക്കി. അതില്‍ പ്രവീണിന്റെ മെസ്സേജ്. 

 "da..everything fine..lets register today. I'll buy precautions. Let's enjoy our trip. love u baby."

 പ്രണയമാണത്രെ പ്രണയം. ഞാന്‍ കാപ്പിയിലേക്കും മൊബൈലിലേക്കും മാറി മാറി നോക്കി..
ഒടുവില്‍ ഒരു അറപ്പോടെ ഞാന്‍ എന്റെ മൊബൈല്‍ തറയിലേക്ക് വലിച്ചെറിഞ്ഞു.


കനല്‍ക്കാലം

1
| Friday, June 8, 2012


കരളിന്റെ മുറിവില്‍ നിന്നൊഴുകുന്ന നിനവിനെ 
തറയോടു പാകി ഞാന്‍  മൂടി. 
അതിലൂടെയെങ്കിലും ഒഴുകുന്ന ചുടുരക്തം 
ഇരവിന്റെ മാറാല തേടി.
നിഴലുകള്‍ മുടിയഴിച്ചാര്‍ത്തട്ടഹാസം മുഴക്കി-
ത്തഴമ്പിച്ച ഊഷരഭൂമിയില്‍,
പകലില്‍ നിറം മങ്ങും ഓര്‍മയില്‍ മുങ്ങി ഞാന-
റിയാതെ ഒഴുകിയാ കനലോരവീധിയില്‍.
ജീവന്റെ ഓരോ തുരുത്തിലും കാട്ടുതീ-
യൂതിപ്പിടിപ്പിച്ച ജീവിത ഗാഥകള്‍ 
ജനനം, അനാഥത്വം, അന്യതാബോധം,
പ്രണയനൈരാശ്യം, മരണം ഓംകാരം
വേദന ചൂഴുന്ന ബാല്യത്തിലോര്‍മ്മകള്‍    
വേദനിപ്പിക്കാതെ ഓടി കടന്നുപോയ്;
പശി സഹിക്കാതെ ഞന്‍ കുപ്പകുഴികളില്‍ 
എച്ചിലിലകള്‍ തിരഞ്ഞു നടന്ന നാള്‍,
കണ്ണുനീരാല്‍ നനഞ്ഞ ഭാണ്ഡം പേറി   
തെണ്ടി നടന്നു രചിചോരാ താളുകള്‍   
കീറിയെറിഞ്ഞോരാ നരധമാന്മാരിലും
ചെറു പുരണ്ടൊരെന്‍ ഹൃദയവേഗങ്ങളില്‍ 
കണ്ണീരളക്കുവാന്‍ കോലുമായീ വഴി കല്ലുപ്പു പാവ നടന്നു പോയി. 
ആടിയുലഞ്ഞോരെന്‍ ജീവന്റെ തോണിയില്‍ 
റുവാന്‍  ഓടി അഞ്ഞോരു നാവികന്‍  
ഒരു മാത്ര കാണവേ ചിന്തിച്ചു പോയി ഞാന്‍
ഇവനേതു ഗന്ധര്‍വ ദൂതന്‍   
ദേവ ഹൃദയത്തില്‍ അവധൂത ജീവന്‍ 
പലമാത്ര അറിയവേ ഹൃദയം തിരുത്തി പോല്‍
ഇവനോ ദുരന്തം വിതച്ചോന്‍   
ദുഃഖ ദുരിടങ്ങള്‍ തന്‍ സ്വന്ത ദൂതന്‍
കാര്‍മേഖ പാളിയിലൂടെ ഒലിച്ചോരെന്‍  
പ്രാണന്റെ തീവ്രമാം സത്യം ജ്വലിച്ചനാള്‍
വേദന ചൂടുന്ന ഹൃദയവുമായി
ചോര ചാറുന്ന മഴയില്‍ കുളിച്ചൊരു സന്ധ്യയില്‍ 
ഓടുന്ന വണ്ടി തന്‍ വേഗത്തിന്നടിമയായ്   
റോഡില്‍ കിടന്നു പിടച്ചൊരു വേളയില്‍  
കണ്ടിട്ടും കാണാതെ കണ്ണ് പൂട്ടിക്കൊണ്ട് 
മുന്നോട്ടു പോകുന്ന ജീവിത പാതകള്‍. 
ഓര്‍മ തന്‍ മര്‍മരം കേള്‍ക്കാതെയായിനി
കനല്‍ക്കാറ്റില്‍ ആടിയുലഞ്ഞ സന്ധ്യാദീപം
കെടുത്തി, ഞാന്‍ ഇവിടെ കിടന്നു.
പുതിയ ഗീതം രചിക്കുവാന്‍ പേനയില്ലാതെ ഞാനുഷസ്സും
പ്രതീക്ഷിച്ചു കൈവിട്ടു ജീവിതം.     


  







 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine