മോഡേണ്‍ മകള്‍

0
| Monday, September 24, 2012
മുഷിഞ്ഞ കുപ്പായങ്ങള്‍ 
അലക്കാനെടുത്തപ്പോള്‍ ഞാനത് കണ്ടു.
കരിമ്പനടിച്ച ഒരു ഷര്‍ട്ട്.....
അതിലവിടവിടയായ്  ഉറുംബ് 
തുളച്ച സുഷിരങ്ങള്‍ ...
കീറിപ്പറിഞ്ഞ കോളറിനു ചുറ്റും 
തുന്നലിന്റെ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തിയ പാടുകള്‍....

ഒരു നിമിഷം ഞാന്‍ എന്റെ അനാര്‍ക്കലി 
ചുരിദാറിലേക്ക് നോക്കി 
ഒരു അറപ്പോടെ  ആ ഷര്‍ട്ട്‌ 
മുറിയുടെ മൂലയിലേക്കെറിഞ്ഞു  
ആരോടെന്നില്ലാതെ ഞാന്‍  പറഞ്ഞു...
"ഈ അച്ഛന് നല്ല ഷര്‍ട്ട്‌ വാങ്ങിക്കൂടെ ..."
 

പ്രയാണം

1
| Sunday, September 23, 2012

മനസിന്റെ ഏതോ കോണില്‍ 
വിറങ്ങലിച്ചു  കിടന്ന വേദനകളെ 
ഞാന്‍ കവിതയെന്നു വിളിച്ചു.

മഷി തീര്‍ന്ന പേനയും 
മുന തേഞ്ഞ പെന്സിലുമായ് 
പേജുകള്‍ ഇല്ലാത്ത പുസ്തകത്താളുകളില്‍   
അവ എഴുതാമെന്നു വെറുതെ വ്യാമോഹിച്ചു.

ഒഴുകാനൊരു കൈവരിയില്ലാതെ 
കെട്ടികിടന്നു നരകിച്ച അവയിപ്പോള്‍ 
മനസിന്റെ അസഹനീയമായ താപമേറ്റ് 
പതുക്കെ പതുക്കെ വറ്റിക്കൊണ്ടിരിക്കുന്നു...
നീരാവിയായി .....മുകളിലേക്ക്......മുകളിലേക്ക്...


 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine