
നിന്റെ പേന എനിക്ക് തരു
ഞാന്‍ എഴുതട്ടെ നിന്റെ ജീവചരിത്രം
അനുഭവങ്ങളെ താഴിട്ടു പൂട്ടുവാന്‍
കാടന്റെ വേല്‍ ഒന്ന് പകുത്തു തരൂ
നിന്റെ ജീവന്റെ രുധിരം ഞാന്‍ ഒന്ന് നുകര്‍ന്നിടട്ടെ
പ്രാണന്റെ വേദന മുറിച്ചു തരു
എന്റെ കൈത്തണ്ടയില്‍ നിന്റെ പേരെഴുതു ....
ഭവഭൂതി എരിയുന്ന കനലാഴിയില്‍
വെന്ത ഭാസ്മത്തരി നെഞ്ചില്‍ പുരളാതെ ഇനി
കാറ്റൂതി കേടുതിയ്യോരെന്‍ ആത്മ തേജസ്സിന്റെ
കാട്ടില്‍ കരിനിഴല്‍ നിരഞാടുവാന്‍ ഇനി
കാതോര്‍ത്തിരിക്കുന്നു, ഈ ജീവസ്പന്തനം
എന്നെയ്ക്കുമായ് എനിക്കില്ലതെയകുമോ?
നീണ്ട കാലത്തിനോടുവിലായ്
കാത്തിരിപ്പിന്റെ നേര്‍ യാമത്തിലെ
കന്നുനീര്തുള്ളിയെന്നെ
കരിങ്കാലിയാക്കി കൊടും നീചയാക്കി
കറിക്കുള്ള നീളന്‍ നുരുക്കാക്കി മാറ്റി
എന്റെ കരളിന്റെ പോടില്‍
കൊടും ചൂട് നാട്ടി
വ്രണിതമാം പൊള്ളലില്‍ ജ്വാല പടര്‍ത്തി
അടര്‍ത്തി നീ എന്നിലെ കവിത തന്‍ വേരുകള്‍
പടര്‍ത്തി നീ ക്രൂരമാം പകയുടെ നാരുകള്‍
ഒരുക്കിയെന്‍ മാനസം പടയോട്ടഭൂമിയായ്
ചെന്തീയില്‍ ആറ്റികുറുക്കിയ വാകുകള്‍
സ്വസ്തി തരു ...ജീവന്‍ തരു....
ഈ അനന്തഭൂമിയെ നുകര്‍ന്ന് മരിച്ചോട്ടെ ഞാന്‍
വിട തരു ഈ അനന്ത ഭൂമിയെ നുകര്‍ന്ന് മരിച്ചോട്ടെ ഞാന്‍......




2 comments:
adilpoli..ella kavithakalum vayikkanam...
di ithellam ne clg magzinil koduthatalle njan karuthi athellam ne eavidunnelum sangdippichatarikkumennu sarikkum nee tanne eazhutiyatanalle
eanthayalum kollam nannayitundu
Post a Comment