കാരുണ്യസ്പര്‍ശം

| Sunday, December 25, 2011

 


എരിയുന്ന ചിതയുടെ നാളം എന്നുള്ളിലെ 
സ്മരണയെ തൊട്ടുണര്‍ത്തുന്നു.
കനിവിന്റെ വീഥിയില്‍ ഇരുളിന്റെ പാതയില്‍
ഓര്‍മ്മകള്‍ കൊള്ളിവെയ്ക്കുന്നു.  
മതവും മനുഷ്യനും ഭ്രാന്തലയങ്ങളും 
ചിറകൊടിഞ്ഞ് അങ്ങിങ്ങ് പാറി പറക്കുന്നു.
തെരുവോര വീഥിയില്‍ ചെറുബാല്യം എന്നുമിന്നലിവോടെ-
അനാഥത്വ വേദനകള്‍ താങ്ങുന്നു.
ദാരിദ്ര്യ സീമയില്‍ ഏകരായി നീന്തിയും,
വാടിയും വെയിലേറ്റും ആകെ തളരുന്നു 
ആരുമില്ലാതതിന്‍ പേരിലാ കുഞ്ഞുങ്ങള്‍ 
തേവര്‍ തന്‍ മുന്നിലെ ബലിപീടമാകുന്നു.
പണമില്ലതിന്‍ പേരില്‍ ആയിരങ്ങല്‍ക്കിന്നും 
ആശുപത്രി പ്രവേശം നിഷേധിക്കുന്നു.
ഒടുവില്‍ പിടഞ്ഞു പിടഞ്ഞവര്‍ മരിക്കുമ്പോള്‍ 
തെരിവുനായെപോല്‍ വലിച്ച് എറിഞ്ഞിടുന്നു.
നിറമുള്ള സ്വപ്‌നങ്ങള്‍ മെനയേണ്ട ബാല്യങ്ങള്‍ 
പുറമ്പോക്കില്‍ ഒരു ഔദാര്യ ചിതയിലോതുങ്ങുന്നു.
 

 






 


 ഇമവെട്ടിടും പോലെ ചാറിടും മഴയുടെ
ഇതള്‍ കൊഴിഞ്ഞാടിടും രാത്രിതന്‍ നിസ്വന.
ജാലക വാതില്‍ തുറന്നു ഞാന്‍ നോക്കുമ്പോള്‍ 
ഹൃദയം നുറുക്കുന്ന കാഴ്ചയും ഗന്ധവും.
എരിഞ്ഞടങ്ങീടാത്ത ചിതയില്‍ നിന്നതാ 
ഇരുള്‍ കീറി വകയുന്നു പുകയുന്ന വിറകുകള്‍.
കണ്ണുള്ളവര്‍ വരൂ, വര്‍ണിക്കു ഈ കാഴ്ച 
ഹൃദയമില്ലത്തവര്‍ കാട്ടുന്നതിന്‍ വീഴ്ച
പണമാണ് വലുതെന്നു പറയുന്നു ഭോഷന്മാര്‍ 
അറിയാതെ പോകുന്നനാധത്വ വേദന.
 
 
ഒരു പിടി ചാരമായ് മാറുവാനായി
ജനിചീടുന്നു നമ്മളീ മണ്ണില്‍ 
അങ്ങനെ ചിന്തിക്കില്‍ എന്താണ് നമ്മുടെ 
ജീവിതം കൊണ്ട് ഉള്ളൊരു അര്‍ഥം 

അറിയില്ല എന്താണ് പറയേണ്ടതറിയില്ല
എങ്ങനെ നിങ്ങളെ അറിയിക്കുമാറിയില്ല  
കരയുവാന്‍ പോലും കഴിയാതെ ഉരുകുന്ന 
ഹൃദയത്തിനടിമയാം ഞാനും 
ഒരുമാത്ര കളയാതെ ആശിച്ചു പോയി നിന്‍
അണയാത്ത കാരുണ്യ സ്പര്‍ശം 





 




0 comments:

Post a Comment

 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine